Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥി കർഷകന്...

വിദ്യാർഥി കർഷകന് വീണ്ടും അംഗീകാരം

text_fields
bookmark_border
കുന്നംകുളം: സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ വിദ്യാർഥി കർഷകനായി എം. അതുൽ കൃഷ്ണയെ തിരഞ്ഞെടുത്തു. കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥിയായ അതുൽ കൃഷ്ണയെ കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച വിദ്യാർഥി കർഷനായി തിരഞ്ഞെടുത്തിരുന്നു. 2017-18 ലെ പച്ചക്കറി വികസന പദ്ധതി പ്രകാരമാണ് കാർഷിക വകുപ്പ് അതുലിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 15,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. പച്ചക്കറി കൃഷിക്കൊപ്പം പഠനത്തിലും മികവ് പുലർത്തുന്ന അതുൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. പെരുമ്പിലാവ് ടി.എം വൊക്കേഷനൽ ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരിക്കെ കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ ഒന്നരയേക്കറിൽ വ്യത്യസ്ത രീതിയിലുള്ള പച്ചക്കറിയിനങ്ങൾ കൃഷിയിറക്കി മികച്ച വിളവെടുത്തതി​െൻറ അടിസ്ഥാനത്തിലാണ് അംഗീകാരത്തിന് അർഹനായത്. മുന്നൂറോളം കോഴികളും അതുലി​െൻറ ശേഖരത്തിലുണ്ട്. 16 ന് വൈകീട്ട് നാലിന് എടപ്പാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. മികച്ച ജൈവ പച്ചക്കറി കർഷകൻ എം. ബാലാജിയുടെയും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ലീനയുടെയും മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story