Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിങ്കല്‍ ശില്‍പ...

കരിങ്കല്‍ ശില്‍പ നിര്‍മാണ തൊഴിലാളികളെ നിലനിര്‍ത്തണമെന്ന് കൗണ്‍സില്‍

text_fields
bookmark_border
കുന്നംകുളം: കുറുക്കന്‍പാറയിലെ കരിങ്കല്‍ ശില്‍പ നിര്‍മാണ തൊഴിലാളികളെ നിലനിര്‍ത്താന്‍ സര്‍ക്കാറിനോട് കൗൺസിൽ ആവശ്യപ്പെടും. ഇതുസംബന്ധിച്ച് കൗണ്‍സിലര്‍ വിദ്യ രഞ്ജിത്ത് അവതരിപ്പിച്ച പ്രമേയം ഐകകണ്‌േഠ്യന അംഗീകരിച്ചു. കുറുക്കന്‍പാറയിലെ റവന്യൂ ഭൂമിയില്‍ പണിയെടുക്കുന്നവരോടാണ് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് ഭൂരേഖ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. ഒട്ടേറെ കുടുംബങ്ങളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് സ്ഥലം പതിച്ചുനല്‍കാനാണ് നടപടിയെടുക്കേണ്ടതെന്ന് കെ.കെ. മുരളി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പില്‍ നിന്ന് സ്ഥലം പാട്ടത്തിന് കിട്ടാനുള്ള സമ്മര്‍ദം ചെലുത്തണമെന്ന് പി.കെ. ബിനീഷ് ആവശ്യപ്പെട്ടു. എം.ജി. ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് നിന്ന് ഒഴിപ്പിച്ച തട്ടുകടക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കും. ട്രേഡ് യൂനിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലെ വിഷയങ്ങളാണ് കൗണ്‍സിലില്‍ അവതരിപ്പിച്ചത്. റെഡ് സോണില്‍ വീണ്ടും തട്ടുകട അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വര്‍ഷങ്ങളായി കച്ചവടം ചെയ്തിരുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടതുണ്ടെന്ന് സി.പി.എം അംഗങ്ങള്‍ നിർദേശിച്ചു. ഉപജീവനമാര്‍ഗം ഇല്ലാതായവരെ ഉപദ്രവിക്കരുതെന്ന് ബി.ജെ.പി അംഗങ്ങളും പറഞ്ഞു. നഗരസഭയുടെ ശുചിത്വത്തെ സമൂഹ മാധ്യമങ്ങളിലൂടെ കളിയാക്കുന്നയാളെ അംബാസഡര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് ഷാജി ആലിക്കല്‍ ആവശ്യപ്പെട്ടു. വിമര്‍ശനങ്ങളെ ഭയക്കേണ്ടതില്ലെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ പറഞ്ഞു. കിഴൂര്‍ സ​െൻററിലെ ജലവിതരണ വകുപ്പി​െൻറ കുഴല്‍കിണറും പമ്പ് ഹൗസും നഗരസഭ ഏറ്റെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story