Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബാരോഗ്യ...

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല; രോഗികൾ വലഞ്ഞു

text_fields
bookmark_border
ചാവക്കാട്: മൂന്ന് ഡോക്ടർമാരുടെ സേവന വാഗ്ദാനവുമായി ആരംഭിച്ച കുടുബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിലായി. പുന്നയൂർ പഞ്ചായത്തി​െൻറ കീഴിലുള്ള എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഡോക്ടർമാരില്ലാതെയായത്. കഴിഞ്ഞ നാലിനാണ് പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തത്. ചാവക്കാട് ബ്ലോക്കിൽ ഒരേയൊരു കുടുംബാരോഗ്യ കേന്ദ്രമാണിത്. കുടുംബാരോഗ്യ കേന്ദ്രമാക്കിയതോടെ മൂന്ന് ഡോക്ടർമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. രാവിലെ മുതൽ ഉച്ചവരെ ഒരു ഡോക്ടർ, അത് കഴിഞ്ഞ് വൈകീട്ട് ആറ് വരെ ഒരു ഡോക്ടർ, വിവിധ സബ് സ​െൻററുകളിലേക്ക് പോകാനും കുത്തിവെപ്പ് എടുക്കാനും മറ്റൊരു ഡോക്ടർ എന്ന രീതിയിലാണ് മൂന്ന് ഡോക്ടർമാരെ നിയോഗിച്ചത്. പ്രാഥിമകാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ ആകെയുള്ള ഡോക്ടർ കുത്തിവെപ്പിനും മറ്റും പോകുന്നതിനാൽ ആശുപത്രിയിലെത്തുന്ന രോഗികൾ ആഴ്ച്ചയിൽ പലദിവസവും പ്രയാസത്തിലാകാറുണ്ട്. തീരദേശത്ത് ഏറ്റവും തിരക്കുള്ള ആരോഗ്യ കേന്ദ്രമാണിത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ഉച്ചക്കുശേഷവും ഡോക്ടർമാരുെട സേവനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിരക്കൊഴിവാക്കി വൈകീട്ട് പലരും ചികിത്സ തേടിയെത്തുന്നത്. ഉച്ചക്ക് ശേഷമുള്ള ഡോക്ടർമാർ പലപ്പോഴും ആറ് വരെ കാത്ത് നിൽക്കാറില്ലെന്നും ആക്ഷേപമുണ്ട്. മൂന്ന് ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ചൊവ്വാഴ്ച ഉച്ചക്ക് ആരുമില്ലാത്ത സാഹചര്യമുണ്ടായി. ഇതോടെ കാത്തിരുന്നവർ നിരാശരായി മടങ്ങി. അതേസമയം ചൊവ്വാഴ്ച ഡോക്ടർ ഉച്ചവരെയുണ്ടായിരുന്നുവെന്നും ഒരാൾ തൃശൂരിൽ യോഗത്തിനും മൂന്നാമത്തെയാൾ കുത്തിവെപ്പിനും പോയതിനാലാണ് ഉച്ചക്ക് ശേഷം ആരും ഇല്ലാതിരുന്നതെന്ന് മെഡിക്കൽ ഓഫിസർ ഡോ. നിത പറഞ്ഞു. ജില്ല ആസ്ഥാനത്തുൾെപ്പടെയുള്ള യോഗങ്ങൾക്കും വാർഡുകളിലെ കുത്തിവെപ്പുകൾക്കും ഒരേ ദിവസം പോകുന്നത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മന്ദലാംകുന്ന്, പുന്നയൂർ ഭാഗങ്ങളിൽ നിന്ന് ഏറെ പ്രയാസപ്പെട്ട് ആശുപത്രിയിലെത്തുന്നവരാണ് ഡോക്ടറില്ലാത്തതിനാൽ മടങ്ങുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story