Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീര​േദശത്ത്​ കെട്ടിട...

തീര​േദശത്ത്​ കെട്ടിട നിർമാണത്തിന്​ നിയന്ത്രണം -അതോറിറ്റി

text_fields
bookmark_border
തൃശൂർ: ജില്ലയില്‍ തീരദേശങ്ങളില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി തീരദേശ പരിപാലന പ്ലാന്‍ പബ്ലിക് ഹിയറിങ്ങില്‍ വ്യക്തമാക്കി. നഗരസഭ, പഞ്ചായത്ത് തലങ്ങളില്‍ യഥാക്രമം 500 മീറ്റര്‍, 100 മീറ്റര്‍ പരിധിയില്‍ നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും. എന്നാല്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു പണിയാൻ നിയന്ത്രണം ബാധകമല്ലെന്നും അതോറിറ്റി അറിയിച്ചു. ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ നഗരസഭകളിലെ തീരദേശങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ വരുന്നതിലുള്ള പ്രശ്‌നങ്ങൾ ഹിയറിങ്ങില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ വിവിധ പഞ്ചായത്തുകളില്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം നടപ്പാക്കാന്‍ കഴിയില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. പെരിഞ്ഞനം പഞ്ചായത്തില്‍ ഫീല്‍ഡ് സർവേ നടത്തി സി.ആര്‍.ഇസെഡ് (കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) തീരുമാനിക്കണമെന്നും കയ്പമംഗലത്ത് നിലവിലെ സര്‍വേ പ്രകാരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കരട് സർവേ വേണമെന്നും ആവശ്യമുയര്‍ന്നു. പുഴ, കായല്‍ പ്രദേശങ്ങളില്‍ ഭവന നിര്‍മാണത്തിനും സർവേ നടത്തും. തീരദേശ സംരക്ഷണം, കനാല്‍ സംരക്ഷണം, പുഴ സംരക്ഷണം എന്നിവ തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുത്തും. യോഗത്തിൽ എ.ഡി.എം സി. ലതിക അധ്യക്ഷത വഹിച്ചു. കേരള കോസ്റ്റൽ സോൺ മാനേജ്മ​െൻറ് അതോറിറ്റി സെക്രട്ടറി വി.ഡി. പ്രസന്നകുമാര്‍, ജില്ല ടൗണ്‍ പ്ലാനര്‍ കെ.എം. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story