Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായ ഹസ്​തവുമായി​...

സഹായ ഹസ്​തവുമായി​ കൊടുങ്ങല്ലൂർ യുവജന കൂട്ടായ്​മ

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രകൃതി ദുരന്തത്തിനിരയായവർക്ക് . കൊടുങ്ങല്ലൂരി​െൻറ 13 കി.മീ ചുറ്റുവട്ടത്ത് നിന്നുള്ള ജീവകാരുണ്യ സന്നദ്ധ സംഘങ്ങളെ അണിചേർത്ത് കേരളത്തിലെ പ്രകൃതി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ രൂപവത്കരിച്ച യുവജന കൂട്ടായ്മയുടെ പ്രവർത്തകർ ഇതിനകം 15 ചാക്ക് വസ്ത്രങ്ങളും രണ്ട് ചാക്ക് ഭക്ഷ്യവസ്തുക്കളും മറ്റു നിേത്യാപയോഗ സാധനങ്ങളും കൈമാറിക്കഴിഞ്ഞു. തുടർന്നും വസ്ത്രങ്ങളും മറ്റു സാധനങ്ങളും സമാഹരിക്കാനുള്ള ഒാട്ടത്തിലാണ് കൂട്ടായ്മ പ്രവർത്തകർ. കൊടുങ്ങല്ലൂർ ആക്ട്സിലെ റിയാസ് ചുണ്ടേകാട്ടിൽ, പുന്നക്കബസാർ ആക്ട്സിലെ ഹിളർ, മുഹമ്മദാലി, ദിപേഷ് (ലൈഫ്ഗാർഡ്), ഷഹീർ (െഎ.എസ്.എം), സന്ദീപ് പോത്താനി (ലൈഫ്ഗാർഡ്) എന്നിവരാണ് കോഒാഡിേനറ്റർമാർ. കർക്കടക മാസാചരണം കൊടുങ്ങല്ലൂർ: പത്തില ഭക്ഷ്യയിനങ്ങളും ദശപുഷ്പ പ്രദർശനവുമായി കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ കർക്കടക മാസാചരണം. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് സി.കെ. ബേബി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.വി. സ്മിത, പി.ടി.എ പ്രസിഡൻറ് സുനിൽ ദത്ത്, വേണു, അധ്യാപകരായ ജോഷി, ശ്രീകുമാർ, ഗീത, രതി എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.െഎ സ്വാതന്ത്ര്യസംഗമം കൊടുങ്ങല്ലൂർ: 'ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ്' എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.െഎ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസംഗമം കൊടുങ്ങല്ലൂരിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. നടൻ അലൻസിയർ, എസ്.എഫ്.െഎ അഖിലേന്ത്യ വൈസ് പ്രസിഡൻറ് െജയ്ക്ക് സി. തോമസ്, ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് കെ.വി. രാജേഷ് എന്നിവർ സംസാരിക്കും. വൈകീട്ട് നാലിന് കാവിൽകടവ് ട്രസ്റ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന യുവജന റാലി ടൗൺ ഹാൾ പരിസരത്ത് സമാപിക്കും. ക്ഷേത്രഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹോമം െകാടുങ്ങല്ലൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആല ശ്രീ ശങ്കരനാരായണ ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഹോമം നടത്തി. ക്ഷേത്രഭൂമി സംരക്ഷണത്തിനായി ശ്രീനാരായണ ധർമ പ്രകാശിനി യോഗത്തി​െൻറ നേതൃത്വത്തിലും കോരു ആശാൻ സ്മാരക വൈദിക സംഘത്തി​െൻറ ആഭിമുഖ്യത്തിലുമാണ് മഹാ ചണ്ഡികാഹോമവും സുകൃത ഹോമവും നടത്തിയത്. സി.കെ. നാരായണൻകുട്ടി ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡൻറ് സുബീഷ് ചെത്തിപ്പാടത്ത്, സെക്രട്ടറി സി.കെ. സോമൻ, ട്രഷറർ സി.ഡി. ഷൈൻ എന്നിവർ നേതൃത്വം നൽകി. ആല ക്ഷേത്രഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർമസമിതിയും വിശ്വാസികളും സമരരംഗത്താണ്. തൈറോയിഡ് പരിശോധന വിഭാഗം ആരംഭിച്ചു മതിലകം: പാപ്പിനിവട്ടം സഹകരണ ബാങ്കി​െൻറ പൊതുജനാരോഗ്യ സൗഹൃദ പദ്ധതിയുടെ ഭാഗമായി മതിലകം പള്ളി വളവ് ശാഖയോട് ചേർന്നുള്ള നീതി ക്ലിനിക്കൽ ലാബിൽ തൈറോയിഡ് പരിശോധന വിഭാഗം ആരംഭിച്ചു. ഡോ. ടി.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.കെ. സജീവൻ, സെക്രട്ടറി ഇൻചാർജ് ടി.ബി. ജിനി, പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, ഡയറക്ടർ അഡ്വ. കെ.എസ്. മുഹമ്മദ് ഷഫീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story