Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത സർവേ...

ദേശീയപാത സർവേ പുരോഗമിക്കുന്നു

text_fields
bookmark_border
കയ്പമംഗലം: ദേശീയപാത 66 നാലുവരിയാക്കുന്നതിനായുള്ള സ്ഥലം അളവെടുപ്പ് ആരംഭിച്ചു. എടമുട്ടം, ചെന്ത്രാപ്പിന്നി, കൊപ്രക്കളം, കാളമുറി എന്നീ ഭാഗങ്ങളിലാണ് ചൊവ്വാഴ്ച സ്ഥലം അളന്ന് കല്ലിട്ടത്. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ. പാർവതി ദേവിയുടെ നേതൃത്വത്തില്‍ നാല് യൂനിറ്റായിട്ടാണ് അളവെടുപ്പ് നടക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹവും കൂടെയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തളിക്കുളത്തും നാട്ടികയിലും അളവെടുപ്പ് തടഞ്ഞവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. പാലപ്പെട്ടി മുതല്‍ ചെന്ത്രാപ്പിന്നി ഹൈസ്കൂള്‍ റോഡ്‌ വരെ ബൈപാസ്‌ റോഡിനായുള്ള സ്ഥലവും അളന്നു തിട്ടപ്പെടുത്തി. കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story