Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ: അറസ്​റ്റിലായ ...

കോർപറേഷൻ: അറസ്​റ്റിലായ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സഭയിൽ

text_fields
bookmark_border
തൃശൂർ: നഗരത്തിൽ കടമുറിക്ക് ലൈസൻസിനായി വ്യാജ രേഖ ചമച്ച കേസിൽ അറസ്റ്റിലായ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുകുമാരൻ ജാമ്യത്തിലിറങ്ങിയതിനെത്തുടർന്ന് കൗൺസിൽ യോഗത്തിലെത്തി. കേസിൽ താൻ നിരപരാധിയാണെന്നും അഴിമതി ഇടപാട് നടന്നത് ഡി.സി.സി ഒാഫിസിലാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയിൽ കോൺഗ്രസ് കൗൺസിലർമാർക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സുകുമാരനെതിരെ നടപടിയെടുക്കണമെന്നും ഭരണകക്ഷി കൗൺസിലർമാർ അഴിമതിയുടെ ഏജൻറുമാരായെന്നും ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. അതേസമയം, സുകുമാരനെ സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്നും സത്യം പുറത്തുവരണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ മേയറുടെ മുന്നിലെത്തി ബഹളം വെച്ചു. സുകുമാരൻ പ്രസ്താവന നടത്തിയതോടെ അദ്ദേഹത്തിന് ബി.ജെ.പി ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് സുകുമാരൻ പറഞ്ഞു. വിരമിക്കാൻ പോകുന്ന ഒരു ഉദ്യോഗസ്ഥനെ ബലിയാടാേക്കണ്ട എന്ന് കരുതിയാണ് ചെയ്യാത്ത കുറ്റം താൻ ഏറ്റത്. അല്ലെങ്കിൽ ആ ഉദ്യോഗസ്ഥൻ സസ്പെൻഡ് ചെയ്യപ്പെടും. അദ്ദേഹത്തിന് പെൻഷൻ ലഭിക്കില്ല. നഗരത്തിൽ 50 കൊല്ലത്തോളമായി കച്ചവടം ചെയ്യുന്ന വാടകക്കാരനെ പരമാവധി സഹായിച്ചു. പക്ഷെ, പൊലീസ് എത്തിയപ്പോഴാണ് താൻ കാര്യങ്ങൾ അറിഞ്ഞത്. അതേസമയം, വാടകക്കാരൻ മുൻകൂർ ജാമ്യം എടുത്തു. താൻ അതിനും ശ്രമിച്ചില്ല. ഫയലി​െൻറ കസ്റ്റോഡിയന്മാർ ഉദ്യോഗസ്ഥരാണ്. അവരെ പൊലീസ് തൊട്ടില്ല. കേസ് ഒത്തുതീർക്കാൻ കോൺഗ്രസിലെ പലരും വന്നു. താൻ എൽ.ഡി.എഫിനെ കുറ്റപ്പെടുത്തില്ല. അഴിമതിയിലും മറ്റു പ്രശ്നങ്ങളിലും എൽ.ഡി.എഫിന് പങ്കില്ല- സുകുമാരൻ പറഞ്ഞു. അതിനിടെ, ഭരണകക്ഷി കൗൺസിലർമാർ അഴിമതിയുടെ ഏജൻറുമാരായെന്ന് ആരോപിച്ചും സുകുമാരനെ പുറത്താക്കണമെന്നും മേയർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് 'കൗൺസിൽ ഹാൾ വളഞ്ഞ്' സമരം ചെയ്തു. അതിൽ പെങ്കടുക്കാൻ കൂടിയാണ് കോൺഗ്രസ് കൗൺസിലർമാർ സഭ ബഹിഷ്ക്കരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story