Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജ്ഞാന്‍ സാഗര്‍...

വിജ്ഞാന്‍ സാഗര്‍ ഒക്‌ടോബറില്‍ തുറക്കും

text_fields
bookmark_border
തൃശൂർ: രാമവര്‍മപുരം വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്ക് ഒക്‌ടോബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്മേരി തോമസ് ജില്ല പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. ജീവനക്കാരെ ഉടന്‍ നിയമിക്കും. ത്രീഡി തിയറ്ററി​െൻറ നിര്‍മാണം പുരോഗമിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ മാത്രമെ പൊളിച്ചുനീക്കുകയുള്ളൂവെന്നും ഉപയോഗ യോഗ്യമായവ അതേപടി നിലനിര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാണഞ്ചേരി സ്‌റ്റേറ്റ് സീഡ് ഫാമിലെ ചീനിക്കടവ് യൂനിറ്റില്‍ പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം യോഗം വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story