Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ നഗരസഭയിൽ...

കൊടുങ്ങല്ലൂർ നഗരസഭയിൽ ജനകീയ ജൈവവൈവിധ്യ രജിസ്​റ്റർ തയ്യാറാക്കുന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നു. വിദ്യാർഥികൾ, ഗവേഷകർ, ബന്ധപ്പെട്ട മേഖലയിലെ പ്രഗത്ഭർ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കുന്ന ജൈവ വൈവിധ്യ രജിസ്റ്ററിൽ പ്രാദേശിക ജൈവ വിഭവങ്ങളായ സസ്യങ്ങളെയും ജീവികളെയും സംബന്ധിച്ച വിശദാംശങ്ങളുണ്ടാകും. സസ്യങ്ങളുമായി ബന്ധെപ്പട്ട ഒൗഷധമൂല്യം, മറ്റ് ഉപയോഗങ്ങൾ എന്നിവയുമുണ്ടാകും. കണ്ടൽകാടുകൾ, പരമ്പരാഗത നാട്ടറിവുകൾ, സ്മാരകങ്ങൾ, ഒറ്റമൂലികൾ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് നടന്ന ഡിവിഷൻ തല വിഭവ ശേഖരണ വളൻറിയർമാർക്കുള്ള പരിശീലനം ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമദാസ്, സെക്രട്ടറി ടി.കെ. സുജിത്ത്, കൗൺസിലർ ഷീല രാജ്കമൽ, ജില്ല കോ ഒാഡിനേറ്റർ ഇ.എസ്. സദാനന്ദൻ, റിസോഴ്സ് പേഴ്സൻ ഒ.എ. അജിത്കുമാർ, പ്രോജക്ട് ഫെല്ലോ നിവിൻ വർഗീസ്, നഗരസഭ കോ ഒാഡിനേറ്റർ കെ.എം. ബേബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story