Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാര്‍ഷിക പൊതുയോഗം

വാര്‍ഷിക പൊതുയോഗം

text_fields
bookmark_border
കൊടകര: ശ്രീനാരായണ ധർമ പരിപാലനയോഗം താഴെക്കാട് ശാഖ കൊടകര യൂനിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് ടി.കെ. ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ പ്രസിഡൻറ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി പി.എ. വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടര്‍ എന്‍.ബി. മോഹനന്‍, കൗണ്‍സിലര്‍ ഇ.എം. ജോഷി, വനിതസംഘം പ്രസിഡൻറ് മിനി പരമേശ്വരന്‍, സെക്രട്ടറി ലൗലി സുധീര്‍ ബേബി, യൂത്ത് മൂവ്‌മ​െൻറ് പ്രസിഡൻറ് അനില്‍ ഞാറ്റുവെട്ടി, സെക്രട്ടറി സജിത്ത് ശാര്‍ക്കര എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.വി. രാജന്‍ (പ്രസി.), രമണി ഗോപി (വൈസ് പ്രസി.), വി.എം. വിനയന്‍ (സെക്ര.), ടി.കെ. ശങ്കരനാരായണന്‍ (യൂനിയന്‍ കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു. മഹാഗണപതിഹോമം കൊടകര: തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് മഹാഗണപതിഹോമം ആഗസ്റ്റ് 15ന് രാവിലെ ആറിന് നടക്കും. രാവിലെ എട്ടിന് സി.ടി. ശ്രീകാന്ത് ഗുരുപദം കാരുമാത്ര നയിക്കുന്ന രാമായണ പ്രഭാഷണം നടക്കും. കിണറുകളിൽ മലിന ജലം: ഹോട്ടലിന് മുന്നില്‍ ധർണ കൊടകര: ദേശീയപാതയോരത്ത് ചാലക്കുടി നഗരസഭയുടെയും കൊടകര ഗ്രാമപഞ്ചായത്തി​െൻറയും അതിര്‍ത്തിയായ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നുള്ള മലിനജലം പരിസരവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ശാസ്ത്രീയ രീതിയില്‍ മാലിന്യസംസ്‌കരണം നടത്താത്തതാണ് പരിസരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നത്. കൊടകര പഞ്ചായത്തിലെ 10ാം വാര്‍ഡിലെ ഏതാനും വീട്ടുകാരുടെ കിണറുകളിലാണ് ഹോട്ടലില്‍ നിന്നുള്ള മലിനജലം അരിച്ചിറങ്ങുന്നത്. മാലിന്യം ശാസ്ത്രീയ രീതിയിൽ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് മൈത്രി റസിഡൻറ്സ് അസോസിയേഷന്‍ ഹോട്ടലിനുമുന്നില്‍ ധർണ നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പ്രനില ഗിരീശന്‍ അധ്യക്ഷത വഹിച്ചു. റസിഡൻറ് അസോ. സെക്രട്ടറി എം.കെ. മോഹനന്‍, പ്രസിഡൻറ് ജോണി മഞ്ഞാങ്ങ, ഇ.എല്‍. പാപ്പച്ചന്‍, എ.കെ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story