Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരിച്ചറിയൽ...

തിരിച്ചറിയൽ രേഖയില്ലാത്ത നാട്ടാനകളെ കണ്ടുകെട്ടാം -കെ.ബി. ഗണേഷ്​കുമാർ

text_fields
bookmark_border
തൃശൂർ: വനംവകുപ്പ് അനുവദിച്ച ഉടമാവകാശ സർട്ടിഫിക്കറ്റോ മൈക്രോ ചിപ് സർട്ടിഫിക്കറ്റോ ഡാറ്റാ ബുക്കോ ഇല്ലാത്ത നാട്ടാനകൾ കേരളത്തിൽ ഉണ്ടെങ്കിൽ വനംവകുപ്പിന് കണ്ടുകെട്ടാമെന്ന് കേരള എലഫ​െൻറ് ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. കേരളത്തിലെ ആന പീഡനത്തെക്കുറിച്ചും ആനക്കടത്തിനെക്കുറിച്ചും ശശി തരൂർ എം.പി ലോക്സഭയിൽ നടത്തിയ പ്രസ്താവന യാഥാർഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും ആനകളോടുള്ള സ്നേഹവും തരൂരിന് പരിചയമില്ലാത്തതാണെന്ന് ഗണേഷ് പറഞ്ഞു. വനംവകുപ്പ് കാലാകാലങ്ങളിൽ കാട്ടിൽനിന്ന് പിടിച്ച് മെരുക്കി ലേലത്തിൽ വിറ്റതും മറ്റു സംസ്ഥാനങ്ങളിലെ മേളകളിൽനിന്ന് വനം വകുപ്പി​െൻറ അനുമതിയോടെ പണംകൊടുത്ത് വാങ്ങിയതുമാണ് സംസ്ഥാനത്തെ നാട്ടാനകൾ എന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യരും മറ്റു ജീവജാലങ്ങളും അസുഖവും പ്രായാധിക്യവും വന്ന് മരിക്കുന്നതുപോലെ നാട്ടാനകളും ചെരിയും. കേരളത്തിലെ കാടുകളിൽ നൂറുകണക്കിന് ആനകളെ കൊമ്പിനുവേണ്ടി കൊന്നപ്പോൾ ചെറുശബ്ദം ഉയർത്താതിരുന്ന ശശി തരൂർ നാട്ടാനകൾ െചരിയുന്നതും പീഡനവും ആരോപിക്കുന്നത് കേരളത്തിലെ ഉത്സവ സംസ്കാരം തകർക്കാൻ ശ്രമിക്കുന്നവരെ സന്തോഷിപ്പിക്കാനാണ്. കഴിഞ്ഞ യു.പി.എ സർക്കാറി​െൻറ കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് സ്വന്തം മണ്ഡലത്തിലെ വേണ്ടപ്പെട്ടവർക്ക് വേണ്ടി ആനകളെ കൊണ്ടുവരാൻ ശിപാർശ ചെയ്തതി​െൻറ ഒാർമയും പശ്ചാത്താപവുമായിരിക്കണം തരൂരി​െൻറ പ്രസ്താവനക്ക് കാരണമെന്ന് ഇരുവരും ആേരാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story