Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോമനാഥ്​ ചാറ്റർജിയുടെ ...

സോമനാഥ്​ ചാറ്റർജിയുടെ നിര്യാണം: അന​ുശോചന പ്രവാഹം

text_fields
bookmark_border
തിരുവനന്തപുരം: മുന്‍ ലോക്സഭ സ്പീക്കറും സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തിൽ സമൂഹത്തി​െൻറ വിവിധ തുറകളിൽ നിന്നുള്ളവർ അനുശോചനം രേഖപ്പെടുത്തി. ആദർശത്തിൽ വെള്ളം ചേർക്കാത്ത നേതാവാണ് സോമനാഥ് ചാറ്റര്‍ജിയെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമ​െൻറില്‍ സി.പി.എമ്മി‍​െൻറ ശക്തനായ വക്താവും മികച്ച രാഷ്ട്രതന്ത്രജ്ഞനും മികച്ച സ്പീക്കറും ഹൃദയാലുവായ മനുഷ്യസ്നേഹിയുമായിരുന്നു. അദ്ദേഹത്തി‍​െൻറ ദേഹവിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും വി.എസ് പറഞ്ഞു. സോമനാഥ് ചാറ്റർജിയുടെ നിര്യാണം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മതനിരപേക്ഷ രാഷ്ട്രീയത്തി​െൻറ ശക്തനായ വക്താവും പ്രഗല്ഭനായ പാര്‍ലമെേൻററിയനുമായിരുന്നു സോമനാഥ്‌ ചാറ്റര്‍ജിയെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. നവ സാമ്പത്തിക നയങ്ങള്‍ക്കും അഴിമതിക്കും വര്‍ഗീയതക്കുമെതിരായി പാര്‍ലമ​െൻറില്‍ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം അനുസ്മരിച്ചു. ലോക്സഭാ സ്പീക്കർ പദവിയുടെ അന്തസ്സ് പൂർണമായി ഉയർത്തിപ്പിടിച്ച മാതൃകാ പാർലമെേൻറിയനെയാണ് സോമനാഥ് ചാറ്റർജിയുടെ വേർപാടിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് വി.എം. സുധീരൻ അനുശോചിച്ചു. സോമനാഥ് ചാറ്റർജി ശ്രദ്ധേയനായ പാർലമെേൻററിയനായിരുെന്നന്നും ദേഹവിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുെന്നന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story