Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅബ്കാരി കേസുകൾ...

അബ്കാരി കേസുകൾ രജിസ്​റ്റർ ചെയ്യാൻ പ്രിവൻറിവ്​ ഒാഫിസർമാർക്ക്​ പ്രത്യേക അനുമതി വേണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: എക്സൈസ് പ്രിവൻറിവ് ഒാഫിസർമാർക്ക് അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് നൽകാനും സർക്കാറി​െൻറ പ്രത്യേക അനുമതി വേണമെന്ന് ഹൈകോടതി. പ്രിവൻറിവ് ഒാഫിസർമാർക്ക് കുറ്റകൃത്യം കണ്ടെത്തുകയെന്ന ചുമതലയാണുള്ളത്. കേസ് രജിസ്റ്റർ ചെയ്യലും അന്വേഷണവും റിപ്പോർട്ട് നൽകലുമെല്ലാം എക്സൈസ് ഇൻസ്പെക്ടർമാരുടെ ജോലിയാണ്. അഞ്ച് ലിറ്റർ വ്യാജവാറ്റ് ചാരായം കൈവശം െവച്ച കേസിൽ തലപ്പിള്ളി സ്വദേശി മണികണ്ഠന് തൃശൂർ അഡ്ഹോക് കോടതി വിധിച്ച മൂന്നുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്. ഹരജിക്കാരനെതിരെ കേസെടുത്തതും അന്വേഷണം നടത്തിയതും പ്രിവൻറിവ് ഒാഫിസർമാരാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ റദ്ദാക്കിയത്. 2008 ജനുവരി 13ന് വ്യാജവാറ്റ് പിടികൂടിയ കേസിൽ 2011 ജൂൺ രണ്ടിനാണ് കോടതി ശിക്ഷിച്ചത്. ഇയാളിൽനിന്ന് പിടികൂടിയ വ്യാജവാറ്റി​െൻറ സാമ്പിൾ ശേഖരിച്ച് സീൽ ചെയ്തതിലും അവ്യക്തതയുണ്ട്. എക്സൈസ് ഇൻസ്പെക്ടറുടെ ചാർജ് പ്രിവൻറിവ് ഒാഫിസർക്ക് കൈമാറിയതുകൊണ്ട് കാര്യമില്ല, കേസെടുക്കാനും അന്വേഷണം നടത്താനും സർക്കാറി​െൻറ അനുമതി പത്രം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story