Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമൃദ്ധിയുടെ...

സമൃദ്ധിയുടെ നിറക്കോപ്പിൽ കതിർ നിറച്ച്​ ഇല്ലംനിറ

text_fields
bookmark_border
ഗുരുവായൂർ: ശംഖനാദവും ചെണ്ടയുടെ വലംതല മേളവും സമൃദ്ധിയുടെ ഉത്സവാരവം തീർത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു. ഇല്ലംനിറ തൊഴുത് നിറകതിര്‍ പ്രസാദമായി ഏറ്റുവാങ്ങാന്‍ ആയിരങ്ങളാണ് തിങ്കളാഴ്ച ക്ഷേത്രത്തിലെത്തിയത്. രാവിലെ 6.30ന് കിഴക്കേഗോപുരത്തിന് മുന്നില്‍ അരിമാവ് അണിഞ്ഞ് നാക്കിലകള്‍ വെച്ച് കതിര്‍കറ്റകള്‍ സമര്‍പ്പിച്ചതോടെയായിരുന്നു ചടങ്ങി​െൻറ തുടക്കം. അവകാശികളായ മനയത്ത്, അഴീക്കല്‍ കുടുംബക്കാര്‍ മൂന്നുതവണ ദീപസ്തംഭത്തെ വലംവെച്ച് കതിര്‍ സമര്‍പ്പിച്ചു. 1000ഓളം കറ്റകളുണ്ടായിരുന്നു. സമര്‍പ്പണത്തിന് പാരമ്പര്യ അവകാശികളായ മനയത്ത് കുടുംബത്തിലെ രാമചന്ദ്ര മേനോന്‍, രവീന്ദ്ര മേനോന്‍, കൃഷ്ണകുമാര്‍, സതീശന്‍, അഴീക്കല്‍ കുടുംബത്തിലെ വിജയൻ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉണക്കലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകറ്റ വെച്ചു. ശാന്തിയേറ്റ കീഴ്ശാന്തിക്കാരായ മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, വേങ്ങേരി അനിലേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കീഴ്ശാന്തിക്കാര്‍ കതിര്‍കറ്റകള്‍ നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ശ്രീകോവിലിന് മുന്നിലുള്ള നമസ്‌കാരമണ്ഡപത്തില്‍ ദശപുഷ്പം, ആലില, മാവ്, പ്ലാവ്, നെല്ലി, കാഞ്ഞിരം, ഇലകള്‍, കരിക്കൊടിവള്ളി എന്നിവയുടെ നിറക്കോപ്പില്‍ കതിര്‍ സമര്‍പ്പിച്ചു. മേല്‍ശാന്തി ഭവൻ നമ്പൂതിരി കതിരിന് ലക്ഷ്മി പൂജ നടത്തി. കതിരുകളില്‍ ഒരു ചുരുട്ട് മേല്‍ശാന്തി ശ്രീലകത്ത് ഗുരുവായൂരപ്പന് മുന്നില്‍ സമര്‍പ്പിച്ചു. പട്ടില്‍പൊതിഞ്ഞ് ശ്രീകോവിലില്‍ ചാര്‍ത്തിയതോടെ ചടങ്ങ് പൂര്‍ത്തിയായി. ഉപദേവന്‍ന്മാരുടെ ശ്രീകോവിലുകളിലും ഇല്ലംനിറ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story