Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവില്ലേജ് ഓഫിസിലേക്ക്​...

വില്ലേജ് ഓഫിസിലേക്ക്​ നാമജപ മാർച്ച്​

text_fields
bookmark_border
ഒരുമനയൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരുമനയൂർ സുബ്രഹ്മണ്യ കോവിലി​െൻറ ആൽത്തറയും മറ്റും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്താൻ കോവിൽ പ്രസിഡൻറ് കെ.വി. സുബ്രഹ്മണ്യ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 31നാണ് മാർച്ച്. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് ജഗന്നിവാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വത്സൻ, ഹിന്ദു ഐക്യവേദി താലൂക്ക് ട്രഷറർ കെ. മണി, വാർഡ് അംഗം സിന്ധു അശോകൻ എന്നിവർ സംസാരിച്ചു. പ്രസാദ് കൗൺസിലർ സ്ഥാനം രാജിവെക്കണം -യൂത്ത് കോൺഗ്രസ് ഗുരുവായൂർ: ജല എ.ടി.എം വിഷയത്തിൽ ഭരണപക്ഷത്തെ പിന്തുണച്ച പി.എസ്. പ്രസാദിനോട് കൗൺസിലർ സ്ഥാനം രാജിവെക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. കൗൺസിൽ യോഗം കഴിഞ്ഞ് നഗരസഭ ഓഫിസിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.എസ്. സൂരജി​െൻറ നേതൃത്വത്തിൽ പ്രസാദിനെ ചോദ്യം ചെയ്തത്. സി.പി.എമ്മിനെ പിന്തുണക്കാനാണെങ്കിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ലഭിച്ച കൗൺസിലർ സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ കൗൺസിലിൽ സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്ന് പ്രസാദ് പറഞ്ഞു. അൽപ നേരത്തെ തർക്കത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസുകാർ പിരിഞ്ഞത്. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠനും യൂത്ത് കോൺഗ്രസുകാർക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story