Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രങ്ങളിൽ ഇല്ലം

ക്ഷേത്രങ്ങളിൽ ഇല്ലം നിറ

text_fields
bookmark_border
ഗുരുവായൂര്‍: തിരുവെങ്കിടം ക്ഷേത്രത്തില്‍ ഇല്ലംനിറ നടന്നു. മേല്‍ശാന്തിമാരായ കൃഷ്ണകുമാര്‍ നമ്പൂതിരി, ഭാസ്‌കരന്‍ നമ്പൂതിരി, കീഴ്ശാന്തിമാരായ ശിവകരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. പെരുന്തട്ട ക്ഷേത്രത്തില്‍ മേല്‍ശാന്തി മുതുമന ശ്രീധരന്‍ നമ്പൂതിരിയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരി, കീഴ്ശാന്തി കൃഷ്ണന്‍ നമ്പൂതിരി എന്നിവരും ഇല്ലംനിറക്ക് നേതൃത്വം നൽകി. പൂജിച്ച കതിരുകൾ ഭക്തർക്ക് നൽകി. ആനകൾക്ക് ഊട്ടും പാപ്പാന്മാർക്കായി ഏകദിനശിൽപശാലയും ഗുരുവായൂര്‍: ഗജദിനത്തി​െൻറ ഭാഗമായി ആനത്താവളത്തിൽ ആനകൾക്ക് ഊട്ടും പാപ്പാന്മാർക്കായി ഏകദിനശിൽപശാലയും നടത്തി. നേന്ത്രപ്പഴം, ശർക്കര, വെള്ളരി, തണ്ണി മത്തൻ, കരിമ്പ് എന്നിവയും ചോറുമാണ് ആനകൾക്ക് നൽകിയത്. വനംവകുപ്പി​െൻറ നേതൃത്വത്തിൽ നടന്ന ശിൽപശാല ദേവസ്വം ചെയർമാൻ കെ.വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം എം. വിജയൻ അധ്യക്ഷത വഹിച്ചു. ആനപഠനകേന്ദ്രം ഡയറക്ടർ ടി.എസ്. രാജീവൻ ക്ലാസെടുത്തു. സോഷ്യൽ ഫോറസ്റ്റ് അസി. കൺസർവേറ്റർ ജയമാധവൻ, ദേവസ്വം ഭരണസമിതിയംഗങ്ങളായ ഉഴമലക്കൽ വേണുഗോപാൽ, കെ.കെ. രാമചന്ദ്രൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story