Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെട്ടിടത്തിന് നിർമാണ...

കെട്ടിടത്തിന് നിർമാണ അനുമതി നൽകിയത്​ അന്വേഷിക്കും

text_fields
bookmark_border
ഗുരുവായൂർ: തൈക്കാട് ബിവറേജസ് കോർപറേഷ​െൻറ മദ്യ വിൽപനശാല പ്രവർത്തിക്കുന്ന കെട്ടിടത്തിന് നിർമാണ അനുമതി നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. അടുത്ത മാസം 10നകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൈക്കാട് സ്വദേശി ജോഷി ജോസഫ് നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടം പണിയാൻ സർവേ നമ്പറുകളിലും റവന്യൂ രേഖകളിലും കൃത്രിമം കാണിച്ചുവെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിർമാണ അനുമതി അന്വേഷിക്കാൻ കോടതി ഉത്തരവുണ്ടായ സാഹചര്യത്തിൽ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമരസമിതി ചെയർമാൻ റഷീദ് കുന്നിക്കൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story