Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ലങ്കേഷ് വധം:...

ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതിയെ പിടികൂടാൻ അന്വേഷണം സംഘം മുബൈയിലേക്ക്

text_fields
bookmark_border
ബംഗളൂരു: രാജ്യത്തെ പുരോഗമനവാദികളായവരെ കൊലപ്പെടുത്താൻ രൂപവത്കരിച്ച സംഘത്തി​െൻറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന നിഹാൽ എന്ന ദാദയെ പിടികൂടാൻ ബംഗളൂരു എസ്.ഐ.ടിയുടെ ഒരു സംഘം മുബൈയിലേക്ക് തിരിച്ചു. ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതി നിഹാൽ ആണെന്നാണ് നിഗമനം. മുബൈയിലുള്ള ഇയാെള പിടികൂടിയാൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനാകുമെന്നാണ് കണക്കുക്കൂട്ടൽ. വ്യാജ പേരിലറിയപ്പെടുന്ന ഇയാൾ സർക്കാർ ഉദ്യോഗസ്ഥനാണെന്നും എസ്.ഐ.ടി. സംശയിക്കുന്നു. ബംഗളൂരു എസ്.ഐ.ടി. നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കഴിഞ്ഞ ദിവസം മുൈബയിൽ വ്യാപകമായ പരിശോധന നടത്തിയത്. അറസ്റ്റിലായ മൂന്നു ഹിന്ദു സംഘടന പ്രവർത്തകരുടെ താവളങ്ങളിൽനിന്ന് ആയുധങ്ങളും എ.ടി.എസ് കണ്ടെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story