Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറ്റൂർ...

കുറ്റൂർ അങ്കണവാടിക്കായി പുതിയ കെട്ടിടം തുറന്നു

text_fields
bookmark_border
തൃശൂർ: കുറ്റൂർ അങ്കണവാടിക്ക് പുതുതായി നിർമിച്ചു നൽകിയ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം പി.കെ. ബിജു എം.പി നിർവഹിച്ചു. ഹാൾ, അടുക്കള, ശിശു സൗഹൃദ ടോയ്ലറ്റുൾപ്പെടെ രണ്ട് ടോയ്ലറ്റ്, സ്റ്റോർ മുറി, വരാന്ത, ചുറ്റുമതിൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. ചടങ്ങിൽ കോലഴി പഞ്ചായത്ത് പ്രസിഡൻറ് എ.ജെ. ഷാജു അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം പി.ആർ. സുരേഷ്ബാബു സ്മരണിക പ്രകാശനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുജാത മുരളീധരൻ, പഞ്ചായത്ത് വികസന സമിതി അധ്യക്ഷരായ ജെസി ലോനപ്പൻ, ഒ.എം. ഷാജു, വാർഡംഗങ്ങളായ പി.എസ്. രിത്ത്കുമാർ , സുനിത വിജയഭാരത്, ലക്ഷ്മി വിശ്വംഭരൻ, പി.ടി. സെബാസ്റ്റ്യൻ, ആലീസ്, അങ്കണവാടി വെൽഫെയർ സമിതി പ്രസിഡൻറ് ഡേവിസ് കണ്ണനായ്ക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story