Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴ കൊണ്ട് നടന്നു;...

മഴ കൊണ്ട് നടന്നു; മലിനീകരണ സന്ദേശവുമായി

text_fields
bookmark_border
തൃശൂർ: മഴ കൊണ്ട് അവർ നടന്നു. മാലിന്യം നീക്കാനുള്ള സന്ദേശവുമായി. മാലിന്യവിമുക്ത കേരളം എന്ന ആശയവുമായി വേൾഡ് മലയാളി കൗൺസിൽ കേരള ആണ് വടക്കുനാഥ ക്ഷേത്ര മൈതാനത്തുനിന്ന് പൂമലയിലേക്ക് 'മഴനടത്തം' സംഘടിപ്പിച്ചത്. മലിനീകരണം എങ്ങനെ വ്യക്തികൾക്ക് തടയാം എന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടത്. വിവിധ ക്ലബുകളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നുമായി അറുന്നൂറോളം പേർ പങ്കെടുത്തു. ഇൻറലിജൻസ് ഡിവൈ.എസ്.പി പി. വാഹിദ് ഉദ്ഘാടനം ചെയ്തു. ബി.എസ്.എഫ് 162 ബറ്റാലിയൻ സെക്കൻഡ് ഇൻ കമാൻഡ് വാൾട്ടർ ഗുറിയ ഫ്ലാഗ് ഓഫ് ചെയ്തു. വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ജോർജ് കുളങ്ങര, ചാപ്റ്റർ പ്രസിഡൻറ് സുജിത്ത് ശ്രീനിവാസൻ, സെക്രട്ടറി കെ.കെ. റോഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story