Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹൃദയവേദി അവാര്‍ഡ്...

സഹൃദയവേദി അവാര്‍ഡ് വിതരണം

text_fields
bookmark_border
തൃശൂര്‍: സഹൃദയവേദിയുടെ 52ാം വാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാട് വിതരണം ചെയ്തു. പ്രഫ. പി.സി. തോമസ് (പ്രഫ. സി.എല്‍. ആൻറണി അവാര്‍ഡ്), ഡോ. ഖതീജ മുംതാസ്(സൂര്യഗാന്ധി നോവല്‍ അവാര്‍ഡ്), കെ. രാജന്‍ (പ്രഫ. മരുമകന്‍ രാജ സ്മാരക അവാര്‍ഡ്), ബാബു വെളപ്പായ (കൊള്ളന്നൂര്‍ ദേവസി സ്മാരക ദൃശ്യ മാധ്യമ അവാര്‍ഡ്), കടലായില്‍ പരമേശ്വരന്‍ (പി.എസ്. വാര്യര്‍ അക്ഷരശ്ലോക പുരസ്‌കാരം), അല്ലി (പി.ടി.എല്‍ യുവ കവിത പുരസ്‌കാരം), കെ. നിതിന്‍ (ജോസഫ് കാക്കശ്ശേരി യുവകഥ പുരസ്‌കാരം) എന്നിവര്‍ക്കാണ് കാഷ്, ഫലകം, പ്രശസ്തി പത്രം, പൊന്നാട എന്നിവ അടങ്ങുന്ന പുരസ്കാരം നല്‍കിയത്. പ്രഫ. കെ.യു. അരുണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. പി.സി. തോമസും ഡോ. ഖതീജ മുംതാസും അവാർഡ് തുക സഹൃദയവേദി ആസ്ഥാനത്തിന് സംഭാവന ചെയ്തു. പ്രഫ. ജോര്‍ജ് മേനാച്ചേരി, പി.ജെ. ആൻറണി, സെക്രട്ടറി ബേബി മൂക്കന്‍, പ്രഫ. വി.എ. വർഗീസ്, ഡോ. സുഭാഷിണി മഹാദേവന്‍, ജോണ്‍ തേറാട്ടില്‍, ഉണ്ണികൃഷ്ണന്‍ പുലരി, കെ.പി. ജോര്‍ജ്, പി.എം.എം.ഷെറീഫ്, ഉണ്ണികൃഷ്ണന്‍ കിഴുത്താനി, വി.എന്‍. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ അംഗീകാരങ്ങള്‍ നേടിയ 16 സഹൃദയവേദി പ്രവര്‍ത്തകരെ തേറമ്പില്‍ രാമകൃഷ്ണന്‍ ഉപഹാരങ്ങള്‍ നൽകി അനുമോദിച്ചു. ഡേവിഡ് കണ്ണനായ്ക്കല്‍, തോമസ് കൊള്ളന്നൂര്‍, സെലിന്‍ കാക്കശ്ശേരി, വിത്സന്‍ പാരവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story