Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടുകാർക്കുനേരെ ഒറീസ ...

നാട്ടുകാർക്കുനേരെ ഒറീസ സ്വദേശിയുടെ പരാക്രമം

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന് മുന്നിൽ ചേയിക്കൽ റോഡിലെ വീടുകളിൽ അതിക്രമിച്ച് കയറി പരാക്രമം കാട്ടിയ ഒറീസ സ്വദേശിയായ യുവാവ് നാടിനെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. വീട്ടമ്മയെ ഉപദ്രവിക്കുകയും മറ്റൊരു വീട്ടിൽനിന്ന് വസ്ത്രങ്ങൾ കടത്തുകയും ചെയ്ത ജയറാം സമ്പാറിനെ (25) ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. വടക്കുമുറി സുരേഷ് കുമാറി​െൻറ വീട്ടിലെത്തിയ അക്രമി ഇവിടെ ഉണക്കാൻ ഇട്ട വസ്ത്രങ്ങളെടുത്ത് തൊട്ടപുറത്തുള്ള പറമ്പിൽ ഉപേക്ഷിച്ചു. അയൽവാസി തെക്കേകരമ്പിൽ അബ്്ദുറഹ്മാ​െൻറ വീട്ടിലെത്തിയ ഇയാൾ ഭാര്യ ബുഷറയെ(35) ഉപദ്രവിക്കാൻ ശ്രമിച്ചു. ബുഷറ നിലവിളിച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയറാമിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയുമായിരുന്നു. ഒളരി സ്വദേശി ദാസനാണ് തന്നെ കേരളത്തിലെത്തിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ദാസനുമായി ബന്ധപ്പെട്ടപ്പോൾ യുവാവ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായി വ്യക്തമായി. തുടർന്ന് ഇയാളുടെ ബന്ധുക്കളെ വിളിച്ച് ഏൽപ്പിച്ചതോടെയാണ് പൊലീസിനും വലിയ തലവേദന ഒഴിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story