Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം ഭരണാധികാരികളുടെ ...

പ്രളയം ഭരണാധികാരികളുടെ അഹന്തക്കുള്ള മറുപടി -സാറാ ജോസഫ്

text_fields
bookmark_border
തൃശൂർ: ഭരണാധികാരികളുടെ അഹന്തക്കുള്ള മറുപടിയാണ് മഴയും പ്രളയവുമെന്ന് സാഹിത്യകാരിയും സാമൂഹികപ്രവർത്തകയുമായ സാറാ ജോസഫ്. അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ നെൽവയൽ നീർത്തട കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഭൂമാഫിയകളുടേയും കോർപറേറ്റുകളുടേയും താൽപര്യത്തിന് വഴങ്ങി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മുക്കാൻ അവർക്കായി. ഇപ്പോൾ മുങ്ങിക്കൊണ്ടിരിക്കുന്നത് കൃഷിയിടങ്ങളും പാവപ്പെട്ടവരുടെ കിടപ്പാടങ്ങളുമാണ്. ജലബോംബ് കൈയിൽ വെച്ച് അഹങ്കരിക്കുകയാണോ അതോ ഡാമുകൾ ഡീകമീഷൻ ചെയ്യുകയാണോ വേണ്ടത് എന്നാലോചിക്കാനുള്ള സമയമാണിത്. ഡെമോക്രസി എന്നാൽ മനുഷ്യ‍​െൻറ നന്മക്ക് വേണ്ടിയുള്ള ചിന്തയാണ്. അതിൽ മാറ്റം വരുത്തി എല്ലാ ജീവജാലങ്ങളുടേയും നന്മ ലക്ഷ്യം വെക്കുന്ന ബയോക്രസി നടപ്പാക്കാൻ തയാറാകണമെന്നും സാറാ ജോസഫ് പറഞ്ഞു. നാളെയുടെ നിലനിൽപ്പിനായി വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളും ജനകീയ സാമൂഹിക പ്രസ്ഥാനങ്ങളും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. പി.ടി. തോമസ് എം.എൽ.എ, കുട്ടി അഹമ്മദ്കുട്ടി, ജോൺ പെരുവന്താനം, ഡോ. വി.എസ്. വിജയൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story