Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിസ്ഥിതി സംരക്ഷണ...

പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭത്തിന് വീണ്ടും കാഹളമുയരുന്നു

text_fields
bookmark_border
തൃശൂരിൽ: മുെമ്പാന്നുമില്ലാത്തവിധം കേരള ജനത ഒന്നാകെ പ്രകൃതിക്ഷോഭത്തിൽ വലഞ്ഞതോടെ പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭത്തിന് വീണ്ടും ചൂടുപിടിക്കുന്നു. അതിരപ്പിള്ളിയും മൂന്നാറും തുടങ്ങി കീഴാറ്റൂർ വരെയുള്ള പ്രക്ഷോഭങ്ങൾ സമീപകാലത്ത് സജീവമല്ലാതായി തീർന്നിരുന്നു. സർക്കാറുകളുടെ നിഷേധാത്മക സമീപനവും നിയമനടപടികളും ഭീഷണികളും സ്വാധീനവും സമ്മർദവുമെല്ലാമായിരുന്നു ഇതിനു കാരണം. എന്നാൽ ഇപ്പോഴുണ്ടായ കാലവർഷക്കെടുതിയുടെ സാഹചര്യത്തെ പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങൾ വീണ്ടും സജീവമാക്കാൻ ഉപയോഗപ്പെടുത്താൻ തൃശൂരിൽ ചേർന്ന സംഘടനകളുടെ ആലോചന യോഗത്തിൽ ധാരണയായി. ഗാഡ്ഗിൽ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ആവശ്യത്തിലാണ് പരിസ്ഥിതി സംഘടനകൾ. ആവശ്യവുമായി വിപുലമായ കൺവെൻഷൻ ചേരാൻ ആലോചിക്കുന്നുണ്ട്. വിപുലമായ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുകയും പശ്ചിമഘട്ടത്തെ സംരക്ഷിക്കുകയുമാണ് അടിയന്തരമായി വേണ്ടത്. കാലാവധി കഴിഞ്ഞ ഡാമുകളിൽ പകരം സംവിധാനം ഒരുക്കാൻ ഇനിയും തയ്യാറായില്ലെങ്കിൽ, വരും വർഷം ഇതുപോലെയാകില്ലെന്നും സാറാജോസഫ് പറഞ്ഞു. 'നെൽവയൽ തണ്ണീർതട നിയമത്തി​െൻറ പത്തുവർഷങ്ങൾ'എന്ന കേരളീയം മാസികയുടെ പ്രത്യേക പതിപ്പ് മുൻമന്ത്രി കുട്ടി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്ത സമ്മേളനത്തിന് ശേഷമായിരുന്നു യോഗം.
Show Full Article
TAGS:LOCAL NEWS 
Next Story