Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസവുമായി...

ദുരിതാശ്വാസവുമായി തൃശൂർ അതിരൂപത; 15ലെ സ്​തോത്രക്കാഴ്ച സമർപ്പിക്കും

text_fields
bookmark_border
തൃശൂർ: മഴക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്കു തൃശൂർ അതിരൂപതയുടെ രണ്ടാംഘട്ട സഹായങ്ങളുമായുള്ള വാഹനം തിങ്കളാഴ്ച രാവിലെ 9.30ന് വയനാട്ടിലേക്കു പുറപ്പെടും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തി​െൻറ നിർദേശാനുസരണം ഞായറാഴ്ച ആർച്ച്ബിഷപ്സ് ഹൗസിൽ ചേർന്ന അടിയന്തര സംഘടന ഏകോപന സമിതിയോഗമാണ് അടിയന്തര സഹായങ്ങൾ നൽകാൻ തീരുമാനിച്ചത്. കന്യകാമറിയത്തി​െൻറ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനവുമായ 15നു പള്ളികളിൽ കുർബാനമധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ചയും പണവും സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിക്കുമെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. സമാഹരിക്കുന്ന തുക 19നു മുമ്പ് അതിരൂപത സാമ്പത്തിക കാര്യാലയത്തിൽ ഏൽപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വയനാട്, മാനന്തവാടി മേഖലകളിൽ പ്രളയവും ഉരുൾപൊട്ടലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു നൽകാനുള്ള 5,000 കിറ്റുകളാണ് അതിരൂപതയിൽ സജ്ജമാക്കുന്നത്. 1,200 പേർക്ക് പുതപ്പ്, ബെഡ്ഷീറ്റ്, പായ, തലയിണ, വസ്ത്രങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 5,000 കിറ്റുകളിൽ അരി, പയർ, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് തയാറാക്കുന്നത്. ഇവ വിതരണം ചെയ്യാനും ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനും മുപ്പതംഗ വളൻറിയർമാരും വയനാട്ടിലേക്കു തിരിക്കും. തൃശൂർ അതിരൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ സാന്ത്വനം, സന്യാസ സമൂഹങ്ങൾ, വിവിധ ഭക്തസംഘടനകൾ, സെമിനാരിക്കാർ, സ​െൻറ് തോമസ് കോളജ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തര സഹായം എത്തിക്കുന്നത്. ഞായറാഴ്ച വിവിധ പള്ളികളിൽ സമാഹരിച്ച തുകയും സാധനങ്ങളും ദുരിതാശ്വാസത്തിനായി വിനിയോഗിക്കുന്നുണ്ട്. ഏകോപനസമിതി യോഗത്തിൽ വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറ, ഏകോപനസമിതി സെക്രട്ടറി എ.എ. ആൻറണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മേരി റെജീന, സാന്ത്വനം ഡയറക്ടർ ഫാ. തോമസ് പൂപ്പാടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story