Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഴൂർ നാരായണമാരാർ...

കുഴൂർ നാരായണമാരാർ അനുസ്മരണവും പുരസ്കാര വിതരണവും

text_fields
bookmark_border
ചാലക്കുടി: കുഴൂർ നാരായണമാരാർ അനുസ്മരണവും, കുഴൂർ പുരസ്കാര സമർപ്പണവും കേരള കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ പരമേശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ കുഴൂർ നാരായണ മാരാർ പുരസ്കാരം ഇലത്താള കലാകാരാൻ പല്ലാവൂർ സി.പി. രാഘവ പിഷാരടിക്ക് സമ്മാനിച്ചു. 55,555 രൂപയും ഫലകവും ആണ് പുരസ്കാരം. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത്, ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, അന്നമനട പരമേശ്വര മാരാർ, പെരുവനം കുട്ടൻമാരാർ, ഐ. വേണുഗോപാൽ, പാമ്പുംമേക്കാട്ട് ജാതവേദൻ നമ്പൂതിരി, എം. രാജഗോപാൽ, സിന്ധു ജയൻ, എം.എൻ. നായർ, ടി.എ. മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഫൗണ്ടേഷ​െൻറ പഞ്ചവാദ്യം, കൊരട്ടി അവിനാശി​െൻറ തായമ്പകയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story