Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആക്റ്റ്സിന്...

ആക്റ്റ്സിന് മംഗളദിനോപഹാരം

text_fields
bookmark_border
തൃപ്രയാർ: ജീവൻ രക്ഷാപ്രവർത്തനത്തിന് സൗജന്യ സേവനം നടത്തികൊണ്ടിരിക്കുന്ന ആക്റ്റ്സ് തൃപ്രയാർ യൂനിറ്റിന് ഷിറോനയുടെയും ഷെബീറി​െൻറയും മംഗളദിനോപഹാരം സമ്മാനിച്ചു. ആക്റ്റ്സ് രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ഡോ. എം.ആർ. സുഭാഷിണി ഉപഹാരമായ 25,000 രൂപ ഷെബീറിൽ നിന്നും ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂനിറ്റ് പ്രസിഡൻറ് രായംമരയ്ക്കാർ വീട്ടിൽ മുഹമ്മദി​െൻറ മകളാണ് ഷിറോന. എടശ്ശേരി കണ്ണൻ ചെക്കിശ്ശേരി വീട്ടിൽ ബഷീറി​െൻറയും ലൈലയുടെയും മകനാണ് ഷെബീർ. ആക്റ്റ്സ് ഭാരവാഹികളായ ടി.യു. സുഭാഷ് ചന്ദ്രൻ, എം.കെ. ബഷീർ, സുനിൽ പറമ്പിൽ, അഭയ്, എം.എസ്. സജീഷ്, രാധ സുഭാഷ്, കെ.എസ്. സലീം, വാസൻ, പി.ആർ. പ്രേംലാൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story