Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോക്​ടർമാരുടെ...

ഡോക്​ടർമാരുടെ അക്കൗണ്ടിൽനിന്ന് പണം ചോർത്തൽ: വീഴ്ച സമ്മതിച്ച് ബാങ്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിദേശ എ.ടി.എമ്മിൽ നിന്ന് ഡോക്ടർമാരുടെ അക്കൗണ്ടിലെ പണം കവർന്ന സംഭവത്തിൽ വീഴ്ച സമ്മതിച്ച് ബാങ്ക് അധികൃതർ. അക്കൗണ്ടിലൂടെയുള്ള അന്താരാഷ്ട്ര യൂസേജ് റദ്ദാക്കാനുള്ള നടപടി 24 മണിക്കൂറിനകമേ പ്രാവർത്തികമാകുകയുള്ളൂവെന്നാണ് ബാങ്ക് നോഡൽ ഒാഫിസർ ഡോ. പിൻറുവിന് അയച്ച ഇൗമെയിൽ സന്ദേശത്തിൽ സൂചിപ്പിക്കുന്നത്. ഇൗ വിവരം യഥാസമയം ഡോക്ടറെ അറിയിക്കുന്നതിൽ വിഭാഗത്തിന് വീഴ്ച പറ്റിയെന്നും സന്ദേശത്തിൽ പറയുന്നു. ഇതിന് അധികൃതർ ക്ഷമാപണവും നടത്തി. അതേസമയം പണം തിരിച്ചുകിട്ടാൻ ഡോക്ടർ ഉപഭോക്തൃ േകാടതിെയ സമീപിക്കാനുള്ള തയാറെടുപ്പിലാണ്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി കാർഡിയോളജിസ്റ്റും, ചാവക്കാട് സ്വദേശിയുമായ ഡോ. പിൻറു ഹബീബാണ് ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്. ആക്സിസ് ബാങ്ക് കൊടുങ്ങല്ലൂർ ബ്രാഞ്ചിൽ അക്കൗണ്ടുള്ള ഡോ. പിൻറുവി​െൻറ രണ്ട് ലക്ഷത്തിലേറെ രൂപയാണ് വിനോദ യാത്രക്ക് പോയ ബാലി ദ്വീപിലെ എ.ടി.എം സ​െൻററിൽനിന്ന് കവർച്ച ചെയ്തത്. മറ്റ് രണ്ട് ഡോക്ടർമാരുടെയും പണം കവർന്നിരുന്നു. വിനോദയാത്ര കഴിഞ്ഞ് വന്ന ശേഷമാണ് വിദേശ എ.ടി.എം വഴി കവർച്ച നടന്നത്. സുഹൃത്ത് രവിറാമി​െൻറ പണം കവർന്ന വിവിരം അറിഞ്ഞയുടൻ ആക്സിസ് ബാങ്ക് അധികൃതരെ വിളിച്ച് വിദേശ പണംമാറ്റം റദ്ദാക്കിയിരുന്നു. എന്നാൽ അതിന് ശേഷമാണ് കവർച്ച നടന്നത്. ഇൗ സാഹചര്യത്തിൽ ബാങ്കി​െൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന നിലപാടിലാണ് ഡോ. പിൻറു. ഇത് സംബന്ധിച്ച് ബാങ്ക് അന്വേഷണവും നടത്തിവരികയാണ്. ഇതിനിടെ ഡോക്ടറുടെ അക്കൗണ്ടിൽ ക്രയവിക്രയം ചെയ്യാൻ പറ്റാത്ത വിധം നഷ്ടപ്പെട്ട പണം താൽക്കാലികമായി ബാങ്ക് നിക്ഷേപിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസിൽ നൽകിയ പരാതിയിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് നഷ്ടപരിഹാരം തേടി ഡോക്ടർ ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ 22നാണ് എട്ട് മിനിറ്റിനുളളിൽ 21 തവണയായി ഡോ. പിൻറുവി​െൻറ പണം വിദേശത്തുനിന്ന് കവർന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story