Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഥകളതി സാദരം കഥാപ്രസംഗ ...

'കഥകളതി സാദരം' കഥാപ്രസംഗ മഹോത്സവം തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: സംഗീത നാടക അക്കാദമിയുടെ 'കഥകളതി സാദരം'കഥാപ്രസംഗ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. കാരകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തില്‍ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നൂറ്റൊന്നംഗസഭ ചെയര്‍മാന്‍ ഡോ. ഇ.പി. ജനാർദനന്‍ അധ്യക്ഷത വഹിച്ചു. തിരനോട്ടം എന്ന സി.ഡി പ്രഫ. കെ.യു. അരുണന്‍ എം.എൽ.എ പ്രകാശനം ചെയ്തു. നൂറ്റൊന്നംഗസഭ ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കഥാപ്രസംഗ മഹോത്സവത്തി​െൻറ പരിപാടികള്‍ വിശദീകരിച്ചു. സഭ ചെയര്‍മാന്‍ ഡോ. ഇ.പി. ജനാര്‍ദന​െൻറ മകള്‍ പ്രവീണ ജാന്‍ ജോഷി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് എം.എല്‍.എക്ക് കൈമാറി. നൂറ്റൊന്നംഗ സഭ സെക്രട്ടറി പി. രവിശങ്കര്‍ നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വി. ഹര്‍ഷകുമാറി​െൻറ 'കാട്ടുകടന്നല്‍'എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് എം.ആര്‍. പയ്യട്ടം ആടുജീവിതം എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story