Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിമ്മിനി ഡാമി​െൻറ...

ചിമ്മിനി ഡാമി​െൻറ ഷട്ടറുകള്‍ കൂടുതൽ ഉയർത്തി

text_fields
bookmark_border
ആമ്പല്ലൂര്‍: നീരൊഴുക്ക് വര്‍ധിച്ചതിനെതുടര്‍ന്ന് ചിമ്മിനി ഡാമി​െൻറ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഞായറാഴ്ച വൈകീട്ട് 3.20ന് 2.50 സെ.മീ വീതമാണ് നാല് ഷട്ടറുകള്‍ ഉയര്‍ത്തിയത്. വെള്ളിയാഴ്ച നാലു ഷട്ടറുകളും അഞ്ചു സെ.മീ വീതം ഉയര്‍ത്തിയിരുന്നു. പ്രതിദിനം 0.848 ദശലക്ഷം ഘനമീറ്റര്‍ എന്ന അളവിലാണ് ഇപ്പോള്‍ ഡാമില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. ചിമ്മിനി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഉൽപാദനത്തിനുള്ള 0.55 എം.എം. ക്യൂബ് വെള്ളം ഉള്‍പ്പെടെ 1.398 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്ന് ജലസേചന വകുപ്പ് അസി. എക്‌സി. എന്‍ജിനീയര്‍ ഇ. അനന്തകൃഷ്ണന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി മഴ ശക്തി പ്രാപിച്ചതോടെ സംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടി. ഞായറാഴ്ച പകലും മഴ തുടര്‍ന്നതോടെ ഡാം അധികൃതര്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ചിമ്മിനി സംഭരണി തുറന്നതോടെ കുറുമാലിപ്പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2015 സെപ്റ്റംബറിലാണ് ഇതിനു മുമ്പ് ചിമ്മിനി ഡാമി​െൻറ ഷട്ടറുകള്‍ തുറന്നത്. ദേശീയപാതയിൽ കാർ തലകീഴായി മറിഞ്ഞു ആമ്പല്ലൂര്‍: ദേശീയപാത കുറുമാലിയില്‍ കാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃപ്പൂണിത്തുറ സ്വദേശി ശ്രീകുമാര്‍, ചാവക്കാട് സ്വദേശി ഹായിസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ കുറുമാലിക്ക് സമീപം വെള്ളക്കെട്ടില്‍ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണംവിട്ട് ദേശീയപാതയ്ക്ക് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആംബുലന്‍സ് അസോസിയേഷന്‍ അംഗങ്ങളായ യാത്രക്കാര്‍ തൃശൂരില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്കുള്ള യൂനിഫോം വാങ്ങി മടങ്ങുന്നതിനിടയിലായിരുന്നു അപകടം. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story