Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ മഴയുടെ തോത്...

ജില്ലയിൽ മഴയുടെ തോത് ഉയർന്നു

text_fields
bookmark_border
തൃശൂർ: രണ്ട് ദിവസമായി കുറഞ്ഞ മഴയുടെ തോത് ജില്ലയിൽ ഞായറാഴ്ച കൂടി. 13.93 മി.മീറ്റർ ആണ് ഞായറാഴ്ച ലഭിച്ച മഴ. ശനിയാഴ്ച ഇത് 9.06 മി.മീ ആയിരുന്നു. ബുധനാഴ്ചവരെ ജാഗ്രത വേണമെന്ന് കലക്ടറുടെ മുന്നറിയിപ്പുണ്ട്. പീച്ചി ഡാം നാല് ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതവും ചിമ്മിനി ഡാം നാല് ഷട്ടറുകള്‍ അഞ്ച് ഇഞ്ച് വീതവും വാഴാനി ഡാമി​െൻറ നാല് ഷട്ടറുകള്‍ മൂന്ന് സ​െൻറിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിനിടെ അതിരപ്പിള്ളിയില്‍ നാലു ദിവസമായി തുടരുന്ന സന്ദര്‍ശകരുടെ നിയന്ത്രണം പിന്‍വലിച്ചു. എന്നാല്‍ ചാര്‍പ്പ വെള്ളച്ചാട്ടത്തിനരികിലേക്ക് വിനോദ സഞ്ചാരികളെ ഇറങ്ങാന്‍ അനുവദിക്കുന്നില്ല. ഡാമുകള്‍ തുറന്നതോടെ ചാലക്കുടി പുഴയിലെ ഒഴുക്ക് ശക്തമായതും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതും മൂലമാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മഴയുടെ ദുരിതം താരമ്യേന കുറവ് മാത്രം അനുഭവിച്ച ജില്ലയിൽ ഉള്ളത് അഞ്ച് ക്യാമ്പുകൾ മാത്രം. കൊടുങ്ങല്ലൂരിൽ നാലും ചാലക്കുടിയിൽ ഒന്നും. 16 ക്യാമ്പുകളിലായി 1,133 പേർ കഴിയുന്നുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്ക് യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story