Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമനപ്പൂർവം...

മനപ്പൂർവം വായ്പാകുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കണം -സി.എച്ച്​. വെങ്കിടാചലം

text_fields
bookmark_border
തൃശൂർ: വായ്പയെടുത്ത് മനപ്പൂർവം കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കി നടപടിയെടുക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംേപ്ലായീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം. പത്ത് ലക്ഷം കോടി രൂപ കിട്ടാക്കടം തിരിച്ചുപിടിക്കാൻ കർശന നിയമങ്ങളും ശക്തമായ നടപടികളും ഉണ്ടാവണമെന്നും ധനലക്ഷ്മി ബാങ്ക് എംേപ്ലായീസ് യൂനിയ​െൻറ ദേശീയ സമ്മേളനം ഉദ്ഘാടനം െചയ്യവേ അദ്ദേഹം ആവശ്യപ്പെട്ടു. കിട്ടാക്കടത്തി​െൻറ 88 ശതമാനവും അഞ്ച് കോടിക്ക് മുകളിലുള്ള വായ്പകളാണ്. കോർപറേറ്റ് ധനാഢ്യരാണ് കുടിശ്ശികക്കാരിലേറെയും. മനപ്പൂർവം കുടിശ്ശിക വരുത്തിയതായി തെളിഞ്ഞ 12,000 അക്കൗണ്ടുകളിലായി ഒരു ലക്ഷത്തി പന്ത്രണ്ടായിരം കോടിയുടെ കിട്ടാക്കടമുണ്ട്. ബാങ്കുകളെ കബളിപ്പിച്ച് ജനസമ്പാദ്യം കൊള്ളയടിക്കാൻ മനപ്പൂർവം കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കാൻ സർക്കാർ തയ്യാറാവണമെന്നും വെങ്കിടാചലം ആവശ്യപ്പെട്ടു. ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടർ ടി. ലത മുഖ്യാതിഥിയായിരുന്നു. ധനലക്ഷ്മി ബാങ്ക് ശക്തമായി മുന്നോട്ട് പോകുമെന്ന് അവർ സമ്മേളനത്തിൽ അറിയിച്ചു. ധനലക്ഷ്മി ബാങ്ക് എംേപ്ലായീസ് യൂനിയൻ പ്രസിഡൻറ് എൻ.സി. ജോഷി അധ്യക്ഷത വഹിച്ചു. പ്രൈവറ്റ് ബാങ്ക് യൂനിയൻ സെൽ കൺവീനർ പി. വിശ്വനാഥൻ, എ.ഐ.ബി.ഇ.എ ജോ. സെക്രട്ടറി കെ.എസ്. കൃഷ്ണ, എ.കെ.ബി.ഇ.എഫ് പ്രസിഡൻറ് അനിയൻ മാത്യു, ജന. സെക്രട്ടറി സി.ഡി. ജോസ്റ്റൺ, എ.എ.ബി.ഒ.എ സംസ്ഥാന ജന. സെക്രട്ടറി എം.ഡി. ഗോപിനാഥൻ, റിട്ടയറീസ് ഫെഡറേഷൻ ജന. സെക്രട്ടറി കെ. ശ്രീനിവാസൻ, സ്വാഗതസംഘം ചെയർമാൻ ടി.വി. ശിവരാമകൃഷ്ണൻ, കൺവീനർ ടി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. രാമദാസൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചർച്ചകൾക്ക് ശേഷം പാസാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story