Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ്രഞ്ച്​ താരം എഫ്​.സി...

ഫ്രഞ്ച്​ താരം എഫ്​.സി കേരളയുടെ ട്രയൽസിൽ

text_fields
bookmark_border
തൃശൂർ: ഫ്രാൻസിലെ ലീ ഹവരെ എഫ്.സി.യുടെ മുൻ താരവും നിലവിൽ അമേരിക്കൻ ലീഗിൽ ലയോള യൂനിവേഴ്സിറ്റി ഷിക്കാഗോയുടെ താരവുമായ മാത്യു ബ്രീം എഫ്.സി കേരളയുടെ സെലക്ഷൻ ട്രയൽസിനെത്തി. തെരഞ്ഞെടുത്താൽ രാജ്യാന്തര ട്രാൻസ്ഫർ വഴി നേരിട്ട് എഫ്.സി കേരളയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലബ് മാനേജ്മ​െൻറ് അറിയിച്ചു. മാത്യു ബ്രീം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും മാനേജ്മ​െൻറ് പറഞ്ഞു. ഇദ്ദേഹം ഉൾപ്പെടെ ഇരുപതിലധികം വിദേശതാരങ്ങളാണ് എഫ്.സി കേരളയുടെ ഭാഗമാകാൻ എത്തിച്ചേർന്നിട്ടുള്ളത്. അതിൽനിന്ന് മികച്ച നാലോ അഞ്ചോ കളിക്കാരെ രണ്ടാം ഡിവിഷൻ ദേശീയ ലീഗിനുള്ള ടീമിൽ ഉൾെപ്പടുത്തും. കേരള താരങ്ങളുടെ ഓപൺ സെലക്ഷൻ കഴിഞ്ഞ ആഴ്ച അവസാനിച്ചു. മികച്ച യുവനിരയാണ് ഈ സീസണിൽ എഫ്.സി കേരളക്ക് വേണ്ടി അണിനിരക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story