Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജ്യത്ത് നടക്കുന്നത്...

രാജ്യത്ത് നടക്കുന്നത് റാഫേലിനേക്കാൾ വലിയ സാംസ്കാരിക അഴിമതി -എം.വി. ശ്രേയാംസ്കുമാർ

text_fields
bookmark_border
തൃശൂര്‍: രാജ്യത്ത് ഇപ്പോൾ നടക്കുന്നത് റാഫേലിനേക്കാൾ വലിയ സാംസ്കാരിക അഴിമതിയാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ. നമ്മുടെ സാംസ്കാരിക പൈതൃകത്തെ കശാപ്പ് ചെയ്യുകയാണ്. അതിന് പലതരം ന്യായവാദങ്ങൾ നിരത്തുകയും െചയ്യുന്നു. എന്തു വിശ്വസിക്കണം എന്ന് നിങ്ങൾ പറയുന്നത് അംഗീകരിക്കില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. എൽ.ജെ.ഡി ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിലായിരുന്നു സംഘ്പരിവാറിെനയും ബി.ജെ.പിയെയും പേരെടുത്ത് പറയാതെയുള്ള വിമർശനം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതാണ് ഭാരതീയ സംസ്‌കാരം. നൂറ്റാണ്ടുകളോളം മുഗളന്‍മാരും ബ്രിട്ടീഷുകാരും ഇന്ത്യ ഭരിച്ചു. എന്നിട്ടും ഇവിടം ഒരു മതരാഷ്ട്രമായില്ല. ലോകത്തിലെ മഹത്തായ പല സംസ്‌കാരങ്ങളും തകര്‍ന്നടിഞ്ഞിട്ടും ഭാരതീയ സംസ്‌കാരം തലയുയര്‍ത്തി നില്‍ക്കുന്നത് അതി​െൻറ വ്യാപ്തിയും ആഴവും കൊണ്ടാണ്. ഭാരതീയ സംസ്‌കാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഉത്തരവാദിത്തം സമൂഹത്തോടാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രവർത്തകർ സജീവമാകാനും അദ്ദേഹം നിർദേശിച്ചു. സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായി ജില്ലയിലെത്തിയ എം.വി. ശ്രേയാംസ് കുമാറിന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. ജില്ല പ്രസിഡൻറ് യൂജിന്‍ മൊറേലി അധ്യക്ഷനായി. നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, നേതാക്കളായ ചാരുപാറ രവി, വി. സുരേന്ദ്രന്‍പിള്ള, വി. കുഞ്ഞാലി, സണ്ണിതോമസ്, സബാഹ് പുല്‍പ്പറ്റ, പി.കെ. പ്രവീണ്‍, ബാലുകിരിയത്ത്, പനവൂര്‍ നാസര്‍, ജോണ്‍ മരങ്ങോലി, ഷംഷാദ് റഹീം, എം.എ. പൗലോസ്, അജി ഫ്രാന്‍സിസ്, ജയ്‌സണ്‍ മാണി, പ്രിന്‍സ് ജോര്‍ജ്, റോബര്‍ട്ട് ഫ്രാന്‍സിസ്, വിൻസ​െൻറ് പുത്തൂര്‍, കെ.കെ. ബാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story