Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈൽ കട...

മൊബൈൽ കട കുത്തിത്തുറന്ന്​ മോഷണം: പ്രതികളെ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
തൃശൂർ: പറപ്പൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാളിദാസൻ, അജിത്ത്, ലിജീഷ്, അജിൽ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 29ന് പുലർച്ചയാണ് പറപ്പൂരിലെ എബിൾ എന്ന മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയത്. പ്രതികളിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും കണ്ടെടുത്തു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കൊണ്ടുവന്ന് വിദ്യാർഥികൾക്ക് കച്ചവടം ചെയ്യാനും ആർഭാട ജീവിതത്തിനും പണംകണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വീണ്ടും മോഷണത്തിന് ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു. ഇവർ നേരത്തെ കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story