Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകതിര്‍ക്കറ്റകളെത്തി;...

കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരിൽ ഇന്ന് ഇല്ലം നിറ

text_fields
bookmark_border
ഗുരുവായൂര്‍: ഇല്ലംനിറക്കായി ക്ഷേത്ര സന്നിധിയിലേക്ക് കതിര്‍ക്കറ്റകളെത്തി. ക്ഷേത്ര നടപ്പന്തലില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് കതിര്‍ക്കറ്റകള്‍ സൂക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 6.30നും 8.20നും ഇടക്കാണ് ചടങ്ങുകള്‍. പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തി​െൻറ കിഴക്കേ ഗോപുരത്തിനുമുന്നില്‍ അരിമാവണിഞ്ഞ നാക്കിലയില്‍ സമര്‍പ്പിക്കും. കീഴ്ശാന്തിമാര്‍ ചേര്‍ന്ന് കറ്റകള്‍ ശിരസിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തി നമസ്‌കാര മണ്ഡപത്തിലെത്തിക്കും. തുടര്‍ന്ന് മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി ലക്ഷ്മി പൂജ നടത്തും. കതിര്‍കറ്റ പട്ടില്‍ പൊതിഞ്ഞ് ഓട്ടുരുളിയിലാക്കി ശ്രീകോവിലിനുള്ളില്‍ സമര്‍പ്പിക്കുന്നതോടെ ചടങ്ങ് പൂര്‍ത്തിയാവും. പൂജിച്ച കതിരുകള്‍ പ്രസാദമായി ഭക്തര്‍ക്ക് നല്‍കും. ഇല്ലം നിറയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ ദര്‍ശന നിയന്ത്രണമുണ്ടാകും. ക്ഷേത്രത്തിലെ ശീവേലി നേരത്തെ പൂര്‍ത്തിയാക്കും. ശീവേലിക്കുശേഷം ഇല്ലം നിറ കഴിയുന്നതു വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. തദ്ദേശവാസികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള വരി സംവിധാനം തിങ്കളാഴ്ച രാവിലെ ഉണ്ടാകില്ല. ക്ഷേത്രത്തിലെ തൃപ്പുത്തരി വ്യാഴാഴ്ചയാണ്. പുതിയതായി കൊയ്തെടുത്ത നെല്ലി​െൻറ അരികൊണ്ട്് തയ്യാറാക്കിയ പായസം നിവേദിക്കുന്നതാണ് ചടങ്ങ്്. ഉപ്പുമാങ്ങയും പത്തിലക്കറിയും ഉച്ചപൂജക്ക് നിവേദിക്കുന്നതും പ്രത്യേകതയാണ്. തൃപ്പുത്തരിയുടെ അരിയളവ് രാവിലെ 7.05നും 8.25നും ഇടയില്‍ നടക്കും. പുത്തരിപ്പായസം ശീട്ടാക്കുന്നതിനുള്ള പ്രത്യേക കൗണ്ടര്‍ ബുധനാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ആരംഭിക്കും. ഒരാള്‍ക്ക് 50 രൂപ നിരക്കില്‍ പരമാവധി രണ്ടു ടിക്കറ്റുകളാണ് നല്‍കുക. തൃപ്പുത്തരി ദിവസം പാല്‍പായസം രാവിലെ 11വരെ മാത്രമേ ലഭിക്കുകയുള്ളൂ. പിതൃസ്മൃതി പുരസ്‌കാരം ചൊവ്വല്ലൂര്‍ ശൂലപാണി വാര്യര്‍ക്ക് ഗുരുവായൂര്‍: പുരാതന തറവാട്ടു കൂട്ടായ്മയുടെ പിതൃസ്മൃതി പുരസ്‌കാരം ചൊവ്വല്ലൂര്‍ ശൂലപാണി വാര്യര്‍ക്ക് സമ്മാനിച്ചു. 5,001 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൈമാറി. തര്‍പ്പണാചാര്യന്‍ രാമകൃഷ്ണന്‍ ഇളയതിന് ദക്ഷിണയും വസ്ത്രവും നല്‍കി ഗുരുവന്ദനം നടത്തി. കൂട്ടായ്മ പ്രസിഡൻറ് കെ.ടി. ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനു ഗുരുവായൂര്‍, അനില്‍ കല്ലാറ്റ്, രവി ചങ്കത്ത്, ബാലന്‍ വാറണാട്ട്, എം. ശ്രീനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story