Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലാവസ്ഥ കെടുതി:...

കാലാവസ്ഥ കെടുതി: സഹായഹസ്തവുമായെത്തി

text_fields
bookmark_border
ചാവക്കാട്: കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ചാവക്കാട് തെക്കഞ്ചേരിയിലേക്ക് സി.എം.സി തൃശൂർ നിർമല പ്രോവിൻസിലെ സിസ്റ്റേഴ്സും, പാലുവായ് സി.എം.സി സ​െൻറ് ആൻറണീസ് കോൺവ​െൻറ് കല സിസ്റ്റേഴ്സും സഹായഹസ്തവുമായെത്തി. 30ൽ പരം കുടുംബങ്ങൾക്ക് 600 രൂപയോളം വരുന്ന പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തി. പാലുവായ് സി.എം.സി കോൺവ​െൻറ് മദർ ജോഫി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ഫിറോസ് പി. തൈപറമ്പിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ.എച്ച്. അക്ബർ, സ​െൻറ് ആൻറണീസ് പ്രധാനാധ്യാപിക സിസ്റ്റർ വിന്നി, പൊതുപ്രവർത്തകരായ പി.എസ്. അശോകൻ, എ.പി. സഗീർ എന്നിവർ നേതൃത്വം നൽകി. മഴയിൽ വീട് തകർന്നു വീണു ചാവക്കാട്: എടക്കഴിയൂർ ആറാംകല്ലിനു പടിഞ്ഞാറ് ജീലാനി മദ്റസക്ക് സമീപം അച്ചാറി​െൻറകത്ത് ബീവാത്തുമോളുടെ ഓട് മേഞ്ഞ വീട് മഴയിൽ തകർന്നു വീണു. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മകൻ അലി ഓടി രക്ഷപ്പെടുകയായിരുന്നു. മൊത്തം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് വീട്ടുകാർ കണക്കാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story