Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉൾനാടൻ മത്സ്യബന്ധന...

ഉൾനാടൻ മത്സ്യബന്ധന മേഖലക്ക് വറുതിക്കാലം

text_fields
bookmark_border
മേത്തല: പരമ്പരാഗത രീതിയിൽ ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നവർ പ്രതിസന്ധിയിൽ. പുഴകളിൽ ജലനിരപ്പുയരുമ്പോൾ, ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ ചങ്കിടിക്കുകയാണ്. കാലവർഷം കനത്തതിനെ തുടർന്ന് ഡാമുകൾ തുറന്ന സാഹചര്യത്തിൽ ജലാശയങ്ങൾ ഇളകി മറിഞ്ഞതോടെ ഉൾനാടൻ മത്സ്യബന്ധനം സ്തംഭനാവസ്ഥയിലാണ്. ഉൾനാടൻ ജലാശയങ്ങളിൽ ആഴ്ചകളായി മത്സ്യബന്ധനം നടക്കുന്നില്ല. വീശുവല, ഊന്നി വല, ചീനവല, ചൂണ്ട, ഒറ്റുവല തുടങ്ങിയ പരമ്പരാഗത രീതികൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനമാണ് ഉൾനാടൻ ജലാശയങ്ങളിൽ കൂടുതലായും നടന്നുവരുന്നത്. ജലനിരപ്പിലുണ്ടാകുന്ന നേരിയ വ്യതിയാനംപോലും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കും. കാലവർഷം കനത്തതോടെ ഗ്രാമീണ മത്സ്യബന്ധന മേഖലയിൽ തൊഴിലില്ലായ്മ പ്രകടമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രളയ സമാനമായ അവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ മത്സ്യബന്ധനം നിശ്ശേഷം തടസ്സപ്പെട്ടു. ശാസ്ത്രീയമായി നടത്തുന്ന കൂട് മത്സ്യകൃഷിയെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുഴകളിൽ സ്ഥാപിച്ച കൂടുകളിൽ വളർത്തിയിരുന്ന കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങൾ കൂട് തകർന്ന് ഒഴുകിപ്പോയി. ഈ വിധത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഡാമുകൾ തുറന്നതോടെ പുഴകൾ കലങ്ങി മറിഞ്ഞ നിലയിലാണ്. പുഴയിൽ മത്സ്യബന്ധനം സാധ്യമല്ലാതായി. കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴ, കനോലി കനാൽ എന്നിവ കേന്ദ്രീകരിച്ചാണ് ഉൾനാടൻ മത്സ്യബന്ധന മേഖല നിലനിൽക്കുന്നത്. ഉൾനാടൻ മത്സ്യബന്ധനത്തെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. ജലസ്രോതസ്സുകളിലുണ്ടായ മാറ്റം മത്സ്യബന്ധന തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story