Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട്​ മാവേലി...

അഴീക്കോട്​ മാവേലി സ്്റ്റോർ ഉദ്ഘാടനം 20ന്

text_fields
bookmark_border
അഴീക്കോട്: തീരദേശത്തി​െൻറ സ്വപ്ന സാക്ഷാത്കാരമായി അഴീക്കോട് മാവേലി സ്റ്റോർ യാഥാർഥ്യമാകുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് നാട്ടുകാരുടെ ദീർഘകാല ആവശ്യമായ എറിയാട് പഞ്ചായത്തിലെ രണ്ടാമത്തെ മാവേലി സ്റ്റോർ തുടങ്ങുന്നത്. പുത്തൻപള്ളിക്ക് എതിർവശം സ്വകാര്യ കെട്ടിടത്തിൽ ആഗസ്റ്റ് 20ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജനസാന്ദ്രതയും പ്രദേശത്തി​െൻറ പിന്നാക്കാവസ്ഥയും പരിഗണിച്ച് 2005ലാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി അഴീക്കോട് മാവേലി സ്റ്റോറിന് വേണ്ടി ശ്രമം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ പ്രദേശത്ത് അനുയോജ്യമായ കെട്ടിടം കിട്ടാതെ വന്നതോടെ നിലച്ചു. നിലവിലെ ഭരണസമിതി പ്രമേയം പാസാക്കി ഭക്ഷ്യവകുപ്പിന് കത്തു നൽകിയതിനെ തുടർന്ന് ഇ.ടി. ടൈസൺ എം.എൽ.എ.യുടെ ഇടപെടലാണ് നടപടികൾ വേഗത്തിലാക്കിയത്. ഇതിനായി പഞ്ചായത്ത് ഉടൻതന്നെ വാടക കെട്ടിടം കണ്ടെത്തി നൽകി. കമ്പ്യൂട്ടർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരു ലക്ഷം രൂപയും അനുവദിച്ചു. സംഘാടക സമിതി യോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എം. അബ്ദുല്ല, സിവിൽ സപ്ലൈസ് താലൂക്ക് ഡിപ്പോ അസിസ്റ്റൻറ് മാനേജർ ടി.ആർ. ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ സുഗത ശശിധരൻ, അഡ്വ. വി.എ. സബാഹ്, അംബിക ശിവപ്രിയൻ, സിവിൽ സപ്ലൈസ് ഓഫിസർ ഇൻ ചാർജ് മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസാദിനി മോഹനൻ (ചെയർ), കെ.കെ. അനിൽകുമാർ (കൺ.), പി.എം. അബ്ദുല്ല (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story