Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രാക്ക് നവീകരണത്തിൽ...

ട്രാക്ക് നവീകരണത്തിൽ വലഞ്ഞ് ട്രെയിൻ യാത്രികർ

text_fields
bookmark_border
തൃശൂർ: ട്രാക്ക് നവീകരണത്തി​െൻറ ഭാഗമായി ട്രെയിനുകളുടെ നിയന്ത്രണത്തിൽ വലഞ്ഞ് യാത്രക്കാർ. രണ്ട് ദിവസമായുള്ള ട്രെയിനുകളുടെ നിയന്ത്രണവും ചില ട്രെയിനുകൾ റദ്ദാക്കിയതും യാത്രക്കാരെ ഏറെ വലച്ചു. എറണാകുളം-ഇടപ്പിള്ളി മേഖലയിലെ ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ശനിയാഴ്ച മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം എറണാകുളം - കണ്ണൂര്‍ ഇൻറര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം -നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ , എറണാകുളം- പാലക്കാട് മെമു സര്‍വിസുകളാണ് ട്രാക്ക് നവീകരണ പ്രവൃത്തികളുടെ ഭാഗമായി റദ്ദാക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയും ഈ സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ട്. അടുത്ത ഞായറാഴ്ച മെമു ട്രെയിനും, ഈ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ശനി, ഞായർ അവധി ദിവസങ്ങളായിരുന്നതിനാൽ പാസഞ്ചർ ട്രെയിനുകളുടെ നിയന്ത്രണം വരുമാനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ കെ. ജയകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story