Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലവർഷക്കെടുതി; അർഹമായ ...

കാലവർഷക്കെടുതി; അർഹമായ നഷ്​ടപരിഹാരം വേണം

text_fields
bookmark_border
തൃശൂർ: കാലവർഷക്കെടുതിയിൽ കാർഷിക മേഖലയിലുണ്ടായ നാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘം ജില്ല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് കർഷകസംഘം പ്രവർത്തകർ രംഗത്തിറങ്ങാനും ആഹ്വാനം ചെയ്തു. മലയോര പട്ടയ വിതരണം ആവശ്യപ്പെട്ട് 16ന് നടത്താൻ തീരുമാനിച്ച സമരത്തി​െൻറ രണ്ടാംഘട്ടം സെപ്റ്റംബർ 14ലേക്ക് മാറ്റി. മഴ കാർഷിക മേഖലയിൽ വലിയ നഷ്ടത്തിന് ഇടവരുത്തിയിട്ടുണ്ട്. തെങ്ങ്, വാഴ, പച്ചക്കറി, ജാതി, മരച്ചീനി തുടങ്ങി പലതരം കൃഷിയിടങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോവുകയും വെള്ളം കയറി നാമാവശേഷമാവുകയും ചെയ്തെന്ന് യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ഡേവീസ്, എ.എസ്. കുട്ടി, പി.ആർ. വർഗീസ്, എം.എം. അവറാച്ചൻ, അമ്പാടി വേണു, സെബി ജോസഫ് പെല്ലിശേരി, കെ.എച്ച്. കയ്യുമ്മു, കെ. രവീന്ദ്രൻ, ടി.കെ. സുലേഖ, ടി.ജി. ശങ്കരനാരായണൻ, ഗീത ഗോപി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story