Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമൂഹം...

സമൂഹം തന്നിലേക്കൊതുങ്ങുന്നു -കെ. രാജൻ എം.എൽ.എ

text_fields
bookmark_border
തൃശൂർ: നിസ്വാർഥരായി എച്ച്.ഐ.വി ബാധിതർക്കു വേണ്ടി പ്രവർത്തിക്കുന്നവരെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലെന്ന് കെ. രാജൻ എംഎൽഎ. സ്വന്തം ലാഭത്തിനായി മക്കളെ വളർത്തുന്ന രക്ഷിതാക്കളും പ്രായമായ രക്ഷിതാക്കളെക്കൊണ്ട് എന്തുകാര്യം എന്നു ചിന്തിക്കുന്ന മക്കളുമുള്ള സമൂഹത്തിലാണ് ഇത്തരം ആളുകളുടെ സേവനം. എച്ച്.ഐ.വി ബാധിതർ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തി​െൻറ മുഖ്യധാരയിൽ എത്തിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ ലക്ഷ്യം വച്ചും കുര്യാക്കോസ് ഏലിയാസ് സർവിസ് സൊസൈറ്റി സംഘടിപ്പിച്ച (കെസ്) സമ്മേളനത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. വർഗീസ് വിതയത്തിൽ അധ്യക്ഷത വഹിച്ചു. കെസ് ഡയറക്ടർ ഫാ. ജോയ് വട്ടോളി, സിസ്റ്റർ ഉദയ, സിസ്റ്റർ ഡീന, ഫാ. ഷാജു എടമന, ഫാ. ജോസ് എടുത്താൻ, ഫാ. സിേൻറാ നങ്ങിണി, സ്മിജോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എച്ച്.ഐ.വി ബാധിതയായ യുവതി അനുഭവങ്ങൾ പങ്കുവച്ചു. സമ്മേളനത്തി​െൻറ രണ്ടാം ദിവസം രാവിലെ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story