Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിതൃമോക്ഷത്തിന്...

പിതൃമോക്ഷത്തിന് ബലിതർപ്പണവുമായി ആയിരങ്ങൾ

text_fields
bookmark_border
കൊടുങ്ങല്ലൂർ: കർക്കടക വാവാചരണത്തി​െൻറ ഭാഗമായി കൊടുങ്ങല്ലൂരിൽ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങ് നടത്തി. നിരവധി ഭക്തർ പിതൃക്കൾക്ക് ബലിയിട്ടു. നെടിയതളി ശിവക്ഷേത്രത്തിൽ പുലർച്ചെ മുതൽക്കെ തിരക്കനുഭവപ്പെട്ടു ക്ഷേത്രം തന്ത്രി നടുമുറി ബാബു ശാന്തി മുഖ്യകാർമികത്വം വഹിച്ചു. തെക്കൂട്ട് ജയൻ, സി.ജി. മുരളീധരൻ, ശങ്കരൻ കളരിക്കൽ, ഇ.വി. ശാന്തകുമാർ എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണപുരം ആല ദേശീകലയ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ച് മുതൽ തർപ്പണ ചടങ്ങ് ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. സി.ബി. പ്രകാശൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. എൽതുരുത്ത് ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ അനിരുദ്ധൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. കനോലി കനാലിൽ ജലനിരപ്പുയർന്ന സാഹചര്യത്തിൽ ഇക്കുറി ക്ഷേത്രം ഊട്ടുപുരയിലാണ് ബലിയിടൽ ചടങ്ങ് നടന്നത്. മേഖലയിൽ മറ്റ് വിവിധ ക്ഷേത്രങ്ങളിലും ബലിതർപ്പണം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story