Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടവിലങ്ങ് സഹ. ബാങ്ക്...

എടവിലങ്ങ് സഹ. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബി.ജെ.പി ഭരിക്കുന്ന എടവിലങ്ങ് സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായാറാഴ്ച നടക്കും. ബി.ജെ.പിയിലെ അസംതൃപ്തരുടെ ശക്തിയും ഭാവിയും നിർണയിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ പ്രാധാന്യമേെറയാണ്. ശക്തമായ ത്രികോണ മത്സരത്തി​െൻറ വീറുംവാശിയും പ്രചാരണ രംഗത്ത് പ്രകടമാണ്. ഇ.ടി.ടൈസൻ എം.എൽ.എ എൽ.ഡി.എഫിന് വേണ്ടിയും, ജില്ല പ്രസിഡൻറ് എ. നാേഗഷ് ബി.ജെ.പിയുടെയും ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം.നാസർ, സി.എസ്. രവീന്ദ്രൻ തുടങ്ങിയവർ കോൺഗ്രസിന് വേണ്ടിയും പ്രചാരണം നയിച്ചു. നേരത്തെ എൽ.ഡി.എഫി​െൻറയും പിന്നീട് ദീർഘകാലം യു.ഡി.എഫ് ഭരണത്തിലായിരുന്നു ബാങ്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് അട്ടിമറിയിലൂടെ ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. കൈയൂക്കി​െൻറ കൂടി ബലത്തിലായിരുന്നു ബി.ജെ.പി വിജയമെന്ന് ആക്ഷേപമുണ്ടായിരുന്നു. 11 അംഗ ഭരണസമിതിയിൽ ഒമ്പത് അംഗങ്ങളെ വിജയിപ്പിച്ചെടുത്തായിരുന്നു ബാങ്ക് ഭാരണം സ്വന്തമാക്കിയത്. ഇത്തവണ ബാങ്ക് ഭരണം നിലനിർത്താനുള്ള അഭിമാന പോരാട്ടത്തിലാണ് ബി.ജെ.പി. എന്നാൽ ഭിന്നിച്ച് നിൽക്കുന്നവരുടെ നിലപാട് നിർണായകമായേക്കും. അതേ സമയം ഗ്രൂപ് പോരും അലസതയുംവഴി നഷ്്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള പഴുതടച്ച പ്രവർത്തനത്തിലാണ് യു.ഡി.എഫും കോൺഗ്രസും. ഇരുകൂട്ടരെയും വെല്ലുവിളിച്ച് എൽ.ഡി.എഫുമുണ്ട്. 12,285 വോട്ടർമാരാണ് ആകെയുള്ളത്. എവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് പോളിങ്. അഞ്ചുമണിയോടെ വോട്ടെണ്ണലും ആരംഭിക്കും. സംഘർഷ സാധ്യത ഇല്ലാതാക്കാൻ പൊലീസ് മൂന്നു വിഭാഗത്തി​െൻറയും യോഗം വിളിച്ചുകൂട്ടി നിർദേശം നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story