Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത വികസനത്തിൽ...

ദേശീയപാത വികസനത്തിൽ മുൻഗണന കോർപറേറ്റ് താൽപര്യത്തിന്- സുധീരൻ

text_fields
bookmark_border
തൃപ്രയാർ: ദേശീയപാത വികസനത്തിൽ ജനങ്ങളുടെ താൽപര്യമല്ല ഉയർത്തിപ്പിടിക്കുന്നതെന്നും കോർപറേറ്റുകളുടെ ആവശ്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നതെന്നും വി.എം. സുധീരൻ ആരോപിച്ചു. ദേശീയപാത ആക്ഷൻ കൗൺസിൽ ആന വിഴുങ്ങിയിൽ നടത്തുന്ന റിലേ നിരാഹാര സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഒ.ടി കമ്പനിക്കാർക്ക് എങ്ങനെ കൂടുതൽ നേട്ടമുണ്ടാക്കാം ചെലവ് കുറക്കാം എന്ന ലക്ഷ്യത്തോടെയാണ് ദേശീയപാതയുടെ വികസനം. 2013 ൽ യു.പി.എ സർക്കാറുണ്ടാക്കിയ ദേശീയപാത വികസന നിയമത്തിൽ പറയുന്ന നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. മൂന്ന്-ഡി വിജ്ഞാപനം പ്രാവർത്തികമായാൽ പിന്നെ ഭൂമി കേന്ദ്ര സർക്കാറിേൻറതാകും. അപ്പോൾ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോ അവസരം ലഭിക്കില്ല. ഇരകൾക്ക് രാഷ്ട്രീയ താൽപര്യമില്ല, നിലനിൽക്കാനുള്ള ആഗ്രഹമാണുള്ളത്. സാധാരണക്കാരായ ഇവർ ജീവിക്കാനുള്ള സമരമാണ് നടത്തുന്നത്. വൻകിട സാമ്പത്തിക ശക്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും സുധീരൻ ആരോപിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ കെ.എച്ച്. മിഷോ അധ്യക്ഷത വഹിച്ചു. സമരപ്പന്തലിലെത്തിയ ജനപ്രതിനിധികൾക്കുനേരെ പ്രതിഷേധം തൃപ്രയാർ: ദേശീയപാത വികസനത്തിൽ ആനവിഴുങ്ങി കോളനി നഷ്ടപ്പെടുന്നതിനെതിരെ നിവാസികൾ നടത്തുന്ന റിലേ നിരാഹാര സമരപ്പന്തലിലെത്തിയ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്കെതിരെ പ്രതിഷേധം. എം.എൽ.എ ഗീതഗോപിയും പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസുമാണ് സമരപ്പന്തലിലെത്തിയത്. പ്രതിഷേധത്തിനിടെ സമരത്തോടുള്ള തങ്ങളുടെ നയം വ്യക്തമാക്കി ഇരുവരും തിരിച്ചു പോയി. ദേശീയപാത വികസനത്തി​െൻറ പുതിയ അലൈമ​െൻറിൽ ആന വിഴുങ്ങി കോളനി ഉൾപ്പെടാത്ത വിധം തിരുത്താനുള്ള ശ്രമങ്ങൾ മന്ത്രിതലത്തിൽ ഇടപെട്ട് നടത്തിയിട്ടുണ്ടെന്നും കലക്ടറുമായി മന്ത്രി ചർച്ച നടത്തുമെന്നും എം.എൽ.എ സമരക്കാരെ അറിയിച്ചു. കോളനി നഷ്ടപ്പെടുന്നതിനോടു തങ്ങൾക്ക് യോജിപ്പില്ല. ബി.ഒ.ടി പാതയോട് എതിർപ്പില്ല. 30 മീറ്ററിൽ നാലുവരിപ്പാത നിർമിക്കണമെന്നതിനോടും യോജിപ്പില്ലെന്നും ഇരുവരും വ്യക്തമാക്കി. അലൈമ​െൻറുകൾക്ക് ഒപ്പിട്ട് കൊടുക്കുകയും ബി.ഒ.ടി കമ്പനിക്കാരുടെ ഏജൻറുമാരുമായി നിൽക്കുന്നവരുടെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്ന് സ്ത്രീകളടക്കമുള്ള സമരക്കാർ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ എം.എൽ.എയും പ്രസിഡൻറും തിരിച്ചുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story