Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒറ്റപ്പെടുന്ന...

ഒറ്റപ്പെടുന്ന ബാല്യത്തി‍െൻറ കഥ പറഞ്ഞ് ലിറ്റിൽ ഹാർബർ

text_fields
bookmark_border
തൃശൂർ: യൂറോപ്യൻ ചലച്ചിത്രമേളയുടെ രണ്ടാംദിനം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബ്രേവ് ബഞ്ച്, ലിറ്റിൽ ഹാർബർ, ടറൻറ ഓൺ ദ റോഡ്, കിൽസ് ഓൺ വീൽസ് എന്നീ സിനിമകളാണ് ശനിയാഴ്ച പ്രദർശിപ്പിച്ചത്. വാർസോ കലാപത്തെ അതിജീവിച്ച നാല് കുട്ടികളെക്കുറിച്ചുള്ള കഥ പറയുകയാണ് 'ബ്രേവ് ബഞ്ച്' എന്ന പോളിഷ് ഡോക്യുമ​െൻററി. മാതാവി‍​െൻറ വാത്സല്യവും സംരക്ഷണവും കൊതിക്കുന്ന കൗമാരക്കാരിയുടെ മനോവ്യാപാരങ്ങൾ വ്യക്തമാക്കുന്നു ലിറ്റിൽ ഹാർബർ എന്ന ചെക്കോേസ്ലാവാക്യൻ ചിത്രം. കോമഡിയും സാഹസികതയും ഇടകലർന്ന ടൈഗർ തിയറി ഉദ്വേഗത്തിലൂടെയാണ് പ്രേക്ഷകനെ നയിക്കുന്നത്. ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറുകയും മറ്റു വഴികളില്ലാത്തതിനാൽ ഭാര്യാ-ഭർത്താക്കൻമാരായി അഭിനയിക്കുകയും ചെയ്യുന്ന രണ്ട് അപരിചിതരുടെ കഥയാണ് 'ടറൻറ ഓൺ ദ റോഡ്'. മേള ഞായറാഴ്ച അവസാനിക്കും. ഇന്നത്തെ സിനിമ വിക്ടോറിയ(ബൾഗേറിയ) -10.30 ദ മാൻ ഹു ലുക്സ് ലൈക് മീ (എസ്റ്റോണിയ) -2.30 ദ ബ്രിഡ്ജ് (ജർമനി) -5.30 ഹൗസ് വിത്തൗട്ട് റൂഫ് (ജർമനി) -7.30
Show Full Article
TAGS:LOCAL NEWS 
Next Story