Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ 168...

ജില്ലയിൽ 168 ഒാണം-പെരുന്നാൾ​ ചന്ത

text_fields
bookmark_border
തൃശൂർ: കൃഷി വകുപ്പുമായി സഹകരിച്ച് ജില്ല പഞ്ചായത്ത് ജില്ലയിൽ 168 ഒാണം-ഇൗദ് ചന്ത തുറക്കും. 20 മുതൽ 24വരെ നഗരസഭകളിൽ അടക്കം ഇതുണ്ടാകും. ഒാണം-ഇൗദ് ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം 20ന് മന്ത്രി തോമസ് െഎസക് തൃശൂരിൽ നിർവഹിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അറിയിച്ചു. മൊത്തം ചന്തയിൽ 125 എണ്ണം കൃഷി വകുപ്പ് മുേഖനയാണ് തുറക്കുന്നത്. 25 എണ്ണം ഹോർട്ടികോർപ് മുഖാന്തരവും 18 എണ്ണം പഴം പച്ചക്കറി പ്രമോഷൻ കൗൺസിൽ മുഖാന്തരവും. പഴവും പച്ചക്കറിയും കർഷകരിൽ നിന്ന് ശേഖരിക്കും. പൊതു വിപണി വിലയേക്കാൾ 10 ശതമാനം കൂടുതൽ വില നൽകിയാണ് നാടൻ ഇനങ്ങൾ ശേഖരിക്കുക. നാടൻ ഇനങ്ങൾ 30 ശതമാനവും സുരക്ഷിത പച്ചക്കറികൾക്ക് 10 ശതമാനവും വില കുറച്ച് ജനങ്ങൾക്ക് നൽകും. ചന്തകളിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കും. വാർത്തസേമ്മളനത്തിൽ പ്രിൻസിപ്പൽ കൃഷി ഒാഫിസർ എൽ. ജയശ്രീ, ഡെപ്യൂട്ടി ഡയറക്ടർമാരായ എം.പി. ഗോപിദാസ്, പി.ആർ. ശ്രീലത, മീന കോശി എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story