Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലവര്‍ഷക്കെടുതി...

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം പൊറത്തിശ്ശേരിയില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതി രൂക്ഷമായ പൊറത്തിശ്ശേരി വില്ലേജില്‍ കേന്ദ്ര സംഘം എത്തി. സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ ഡയറക്ടര്‍ ബി.കെ. ശ്രീവാസ്തവ, കേന്ദ്ര ഗതാഗത വകുപ്പ് റീജനല്‍ ഡയറക്ടര്‍ ബി.വി.ശാസ്ത്രി, കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മര്‍സിറാം മാണ എന്നിവര്‍ അടങ്ങിയ സംഘമാണ് പൊറത്തിശ്ശേരിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദര്‍ശിച്ചത്. കരുവന്നൂര്‍ ബംഗ്ലാവ്, കണക്കക്കോട്ടം എന്നീ പ്രദേശങ്ങളില്‍ കൃഷിനാശം നേരിട്ട പ്രദേശങ്ങളും തകര്‍ന്ന റോഡുകളും സംഘം സന്ദര്‍ശിച്ചു. നഷ്ടങ്ങളെ കുറിച്ച് കര്‍ഷകര്‍ സംഘത്തിന് വിശദീകരിച്ചു. കലക്ടര്‍ ടി.വി. അനുപമ, സബ് കലക്ടര്‍ രേണുരാജ്, തഹസില്‍ദാര്‍മാരായ ഐ.ജെ. മധുസൂദനന്‍, കൃഷി അസി. ഡയറക്ടര്‍ ജി. മുരളീധരന്‍, കൃഷി ഓഫിസര്‍ ടി.വി. സുരേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story