Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർക്കടക പുണ്യവുമായി...

കർക്കടക പുണ്യവുമായി ആയിരങ്ങൾ ബലിയൂട്ടി

text_fields
bookmark_border
തൃശൂര്‍: കര്‍ക്കടകവാവിൽ പിതൃസ്‌മരണയില്‍ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ബലി തര്‍പ്പണ ചടങ്ങുകള്‍ പതിവിലും വ്യത്യസ്തമായി ഉച്ചക്ക് മുമ്പ് തന്നെ അവസാനിച്ചു. പ്രതികൂല കാലാവസ്ഥ സാഹചര്യത്തിലും ജാഗ്രത നിർദേശത്തി​െൻറയും അടിസ്ഥാനത്തിൽ കേന്ദ്രങ്ങളിൽ ആളുകളുടെ കുറവുണ്ടായിരുന്നതായി വിവിധ ക്ഷേത്രം കമ്മിറ്റി അധികൃതർ പറഞ്ഞു. ജലാശയങ്ങളിൽ ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ സുരക്ഷ സംവിധാനങ്ങളും ബലിതര്‍പ്പണ കടവുകളില്‍ ഒരുക്കിയിരുന്നു. ചാവക്കാട്, ഭാരതപ്പുഴ, പുഴക്കൽ, തൃപ്രയാർ എന്നിവിടങ്ങളിൽ കനത്ത പൊലീസ്, ഫയർ ഫോഴ്സ് സുരക്ഷയും ഒരുക്കിയിരുന്നു. ചാവക്കാടും, ഭാരതപ്പുഴയിലും ബലിയിട്ട് മുങ്ങുന്നത് വരെ പൊലീസും ഫയർഫോഴ്സും അടക്കമുള്ളവർ കൂടെ പോവുകയും ചെയ്തിരുന്നു. ആറാട്ടുപുഴ മന്ദാരക്കടവ്‌, എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ വാ കടപ്പുറം, തിരുവില്വാമല പാമ്പാടി ഐവര്‍മഠം, നിളാ തീരം, ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രം, പുഴയ്‌ക്കല്‍ ശ്രീധര്‍മശാസ്‌താക്ഷേത്രം, കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രം, ഭാരതപ്പുഴ, പടിഞ്ഞാറെ വെള്ളാനിക്കര ആണ്ടുണ്ണിദേവര്‍ ശിവക്ഷേത്രം, കൂര്‍ക്കഞ്ചേരി കീഴ്‌തൃക്കോവില്‍ ശിവക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, കാര, വാക്കടപ്പുറം, ശ്രീകൃഷ്‌ണമുഖം തുടങ്ങിയ കടല്‍തീരങ്ങളിലും ആല ശ്രീ ശങ്കരനാരായണ ക്ഷേത്രം, നെടിയതളി ശിവക്ഷേത്രം, എല്‍തുരുത്ത്‌ ശ്രീ ഷണ്‍മുഖാനന്തക്ഷേത്രം തുടങ്ങി ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലാണ്‌ ബലി തര്‍പ്പണത്തിന്‌ സൗകര്യമൊരുക്കിയിരുന്നത്‌.
Show Full Article
TAGS:LOCAL NEWS 
Next Story