Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightvdkd 2 നേതാക്കൾ വൈരം...

vdkd 2 നേതാക്കൾ വൈരം മറന്നു; വടക്കേക്കാട്ട് കോൺഗ്രസ് ചേരിപ്പോരിന്​ താൽക്കാലിക വിരാമം

text_fields
bookmark_border
നേതാക്കൾ വൈരം മറന്നു; വടക്കേക്കാട്ട് കോൺഗ്രസ് ചേരിപ്പോരിന് താൽക്കാലിക വിരാമം വടക്കേക്കാട്: ദീർഘകാലം പിണങ്ങി നിന്ന നേതാക്കൾ വൈരം മറന്ന് ഇണങ്ങിയതോടെ കോൺഗ്രസ് കോട്ടയായിരുന്ന വടക്കേക്കാട്ട് ചേരിപ്പോരിന് താൽക്കാലിക വിരാമം. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഐക്യ സമ്മേളനം എന്ന പേരിൽ കഴിഞ്ഞ ദിവസം കെ.പി. നമ്പൂതിരീസ് ഹാളിൽ പരിപാടി നടന്നു. കോൺഗ്രസ് അനുകൂല പ്രവാസി കൂട്ടായ്മ വടക്കേക്കാട് ഓവർസീസ് കൾച്ചറൽ സൊസൈറ്റി (വോക്സ്) ആണ് വേദിയൊരുക്കിയത്. ഔപചാരികത ഒഴിവാക്കിയ ചടങ്ങിൽ പ്രസിഡൻറ് ഇടിയാട്ടയിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് വി.കെ. ഫസലുൽ അലി, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ, വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ, പാർട്ടി മണ്ഡലം പ്രസിഡൻറ് അജയ്കുമാർ വൈലേരി, യു.ഡി.എഫ് മണ്ഡലം പ്രസിഡൻറ് ഒ.എം. മുഹമ്മദലി, മുതിർന്ന നേതാക്കളായ ചക്കിത്തറ അമ്മു, സി.കുമാരമേനോൻ, ലൂക്കോസ് തലക്കോട്ടൂർ, കുഞ്ഞി മൊയ്തു പറയങ്കാട്ടിൽ എന്നിവർ സംസാരിച്ചു. 16 വാർഡുള്ള പഞ്ചായത്തിൽ ഭരണം കോൺഗ്രസി​െൻറ കുത്തകയായിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗ്രൂപ് തിരിഞ്ഞു മത്സരിച്ചത് സി.പി.എമ്മിന് രണ്ട് സീറ്റ് അധികം നേടാനും കോൺഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങാനും ഇടയാക്കി. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ഞമനേങ്ങാട് വാർഡ് സി.പി.ഐ പിടിച്ചെടുത്തു. ഭരണം കൈവിട്ടതും പാർട്ടി പ്രവർത്തനം മന്ദീഭവിച്ചതും അണികളിൽ നിരാശ വളർത്തി. വടക്കേക്കാട് കോൺഗ്രസിലെ ഭിന്നത തീർക്കാൻ കാലങ്ങളായി സംസ്ഥാന നേതാക്കളും ഡി.സി.സിയും ഇടപെട്ട് നടത്തിയ നിരന്തര ചർച്ചകൾ വിജയം കണ്ടില്ല. ജില്ല, സംസ്ഥാന നേതാക്കളാരെയും വേദിയിൽ കണ്ടില്ല. വോക്സ് യു.എ.ഇ ഭാരവാഹികളായ ഫിറോസ് എട്ടന്നിൽ, ഇ.വി. ബാബു, റഷീദ് കൊച്ചനൂർ, ശക്കീർ ഏനാക്കലയിൽ, ശഫീഖ്, യൂസുഫ്, ശമീർ തൗണ്ടാട്ടയിൽ, നാസർ കല്ലിങ്ങൽ, സുബൈർ വൈലത്തൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story